ഹോട്ട്, ഹോര്‍ണി എന്നൊക്കെ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന കമന്റുകള്‍ വായിച്ച് താനും ഭര്‍ത്താവും ഇരുന്ന് ചിരിക്കാറുണ്ടെന്ന് നടി ശ്വേത മേനോന്‍. ചില ആണുങ്ങളുടെ വികാരങ്ങള്‍ കാണുമ്പോഴും വായിക്കുമ്പോഴും ഭയങ്കരമായി ചിരി വരും എന്നാണ് ശ്വേത പറയുന്നത്. കമന്റുകള്‍ കാണുമ്പോള്‍ അവര്‍ നിന്നെ കുറിച്ച് അങ്ങനെ ചിന്തിക്കുന്നുണ്ടല്ലോ എന്നാണ് ഭര്‍ത്താവ് പറയാറുള്ളത് എന്നും താരം കൂട്ടിച്ചേർത്തു.
താരത്തിന്റെ വാക്കുകൾ :
‘ചില ആണുങ്ങളുടെ വികാരങ്ങള്‍ കാണുമ്പോഴും വായിക്കുമ്പോഴും ഭയങ്കരമായി ചിരി വരും. ഭര്‍ത്താവ് അത് കാണുമ്പോള്‍ ‘നിന്നെ കുറിച്ച് അയാള്‍ ചിന്തിക്കുകയെങ്കിലും ചെയ്തല്ലോ’ എന്നാണ് പറയാറുള്ളത്. ‘ഹോട്ട് എന്നോ, ഹോര്‍ണി എന്നോ എന്ത് എഴുതിയാലും ആ എഴുതുന്ന സെക്കന്റുകളില്‍ എങ്കിലും ചിന്തിക്കുന്നില്ലെ’ എന്നാണ് ശ്രീ പറയുക.
അങ്ങനെയൊരു കോണ്‍ഫിഡന്‍സ് ആണ് ശ്രീ തരുക. നമ്മള്‍ ഈ ഫീല്‍ഡില്‍ എന്തിനാണ് വന്നത്. ആളുകളുടെ സ്‌നേഹം ലഭിക്കാന്‍. പബ്ലിക് അപ്പോള്‍ അവരുടെ രീതിയില്‍ അല്ലേ സ്‌നേഹിക്കുക. ആ ബോധത്തോടെയാണ് ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നത്.
ഒരാള്‍ എന്നെ ഹോര്‍ണിയോ ഹോട്ടിയോ ആയി ഏത് സമയത്ത് കണ്ടാലും അത് എനിക്ക് പ്രശ്നമില്ല. അതിപ്പോള്‍ ഞാൻ വല്ല മുത്തശ്ശി ആയി കഴിഞ്ഞിട്ട് ആണെങ്കിലും ശരി. പിന്നെ ഈ ബോള്‍ഡ് എന്ന് കേള്‍ക്കുമ്പോഴേ ടെന്‍ഷന്‍ ആണ്. അത് എനിക്കൊരു സ്റ്റുപ്പിഡ് വാക്കായിട്ടാണ് തോന്നുന്നത്’.
Post Your Comments