GeneralLatest NewsNEWSTV Shows

ഞങ്ങൾ രണ്ടു മത വിശ്വാസക്കാർ, അത് ഇപ്പോഴും പിന്തുടരുന്നു: കുഞ്ഞിന്റെ മതത്തെക്കുറിച്ച് ചന്ദ്രയും ടോഷും

രണ്ടു മതങ്ങള്‍ തമ്മിലല്ലല്ലോ വിവാഹം രണ്ടു വ്യക്തികള്‍ തമ്മില്‍ അല്ലെ

കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് നടി ചന്ദ്ര ലക്ഷ്മണും നടന്‍ ടോഷ് ക്രിസ്റ്റിയും. സീരിയലിൽ ഒരുമിച്ചു അഭിനയിക്കുന്ന കാലത്ത് പരസ്പരം മനസിലാക്കുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു ഇരുവരും. 2021 ലായിരുന്നു ഇവരുടെ വിവാഹം. രണ്ടു മതത്തില്‍ പെട്ടവരാണെങ്കിലും വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഇവര്‍ക്ക് ഒരു ആണ്‍ കുഞ്ഞാണുള്ളത്. ഇപ്പോഴിതാ കുഞ്ഞിന്റെ മതത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരങ്ങൾ.

read also: പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഞാന്‍ വീട്ടിലേക്ക് വന്നത്: സലിം കുമാർ

വിവാഹത്തിന് മുൻപ് തന്നെ ദാമ്പത്യ ജീവിതത്തിൽ ഒരു കുഞ്ഞുണ്ടായാല്‍ കുഞ്ഞിന്റെ മതം സംബന്ധിച്ച്‌ തീരുമാനം എടുത്തിരുന്നുവെന്ന് ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തില്‍ നല്‍കിയ അഭിമുഖത്തില്‍ താരങ്ങൾ പങ്കുവച്ചു.

‘ഞങ്ങളുടേത് ഒരു കസ്റ്റമൈസ് വെഡിങ് ആയിരുന്നു. രണ്ടുപേരുടെയും വിശ്വാസത്തില്‍ ഉള്ള കാര്യങ്ങള്‍ ചേര്‍ത്താണ് ചടങ്ങുകള്‍ നടത്തിയത്. ജാതി മത വിശ്വാസങ്ങള്‍ ഇല്ലാതെ ഒരു മാതൃകയാവുക എന്നതൊന്നും അല്ല ചിന്തിച്ചത്. പകരം രണ്ടു പേരും വളര്‍ന്ന് വന്ന ഒരു പശ്ചാത്തലമുണ്ട്. ഇത് രണ്ടും മാറേണ്ട ആവശ്യമില്ല. ഇതിനെ ബഹുമാനിച്ചാല്‍ മതി. എനിക്കും ചന്ദുവിനും ഇപ്പോഴും ഞങ്ങളുടേതായ വിശ്വാസങ്ങളുണ്ട്. രണ്ടു കൂട്ടര്‍ക്കും അതിന്റെതായ സ്‌പേസും നല്‍കിയിട്ടുണ്ട്. രണ്ടു മതങ്ങള്‍ തമ്മിലല്ലല്ലോ വിവാഹം രണ്ടു വ്യക്തികള്‍ തമ്മില്‍ അല്ലെ. മോനെ സംബന്ധിച്ച്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്, അവന്‍ വളര്‍ന്നു വരുമ്പോള്‍ ഞങ്ങള്‍ രണ്ടു മതത്തെ കുറിച്ചും പറഞ്ഞ് കൊടുക്കും. അവന്‍ തീരുമാനിച്ചോട്ടെ. ഞങ്ങള്‍ വീട്ടില്‍ കല്യാണ കാര്യം പറയും മുന്നേ പരസ്‌പരം സംസാരിച്ച്‌ തീരുമാനിച്ച കാര്യമാണിത്.’ – ഇരുവരും പറഞ്ഞു.

shortlink

Post Your Comments


Back to top button