
സിബി മലയില്‍ സംവിധാനം ചെയ്ത ‘നീ വരുവോളം ‘ എന്ന ചിത്രത്തില്‍ അഭിനയിക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം വെളിപ്പെടുത്തി നടൻ സലിം കുമാർ. തിലകന്, ജഗതി എന്നിവർക്കൊപ്പമുള്ള സീൻ പല പ്രാവശ്യം എടുത്തിട്ടും ശരിയാകാതെ വന്നതോടെ ആ സിനിമയിൽ നിന്നും തന്നെ പറഞ്ഞയച്ചുവെന്നു സലിം പറയുന്നു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടപ്പോൾ ടിക്കറ്റ് എടുക്കാൻ പോലും കാശ് ഉണ്ടായിരുന്നില്ലെന്ന് സലിം പങ്കുവച്ചു.
read also: കൂടെയുണ്ടായിരുന്ന കലാഭവൻ മണിക്കെതിരെ കേസില്ല, ഞാന്‍ മാത്രം പ്രതിയായി: തുറന്നു പറഞ്ഞ് സലിം കുമാർ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
അന്ന് രാത്രി അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എന്നെ ഇറക്കി വിട്ടു. അദ്ദേഹം ടിക്കറ്റ് കൊണ്ടുവരുമെന്ന് വിചാരിച്ച് ഞാന്‍ അവിടെത്തന്നെ കാത്തിരുന്നു. അവസാനം അപരിചിതനായ ഒരാളോട് ഇരുപതുരൂപ കടം വാങ്ങിയിട്ടാണ് നാട്ടിലെത്തിയത്. അന്ന് ട്രെയിനില്‍നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഞാന്‍ വീട്ടിലേക്ക് വന്നത്. പിന്നീടാണറിഞ്ഞത് എനിക്കുപകരം ആ സിനിമയില്‍ ഇന്ദ്രന്‍സാണ് അഭിനയിച്ചതെന്ന്.
Post Your Comments