GeneralLatest NewsNEWS

‘മാതാപിതാക്കള്‍ നമ്മുടെ മക്കളാകുമ്പോൾ’… അപ്പന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് നടി ജുവല്‍ മേരി

ധാരാളം അവാര്‍ഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലും ഹോസ്റ്റായി പ്രവര്‍ത്തിച്ച താരമാണ് ജുവല്‍ മേരി. ഇത് കൂടാതെ ടെലിവിഷന്‍ ഷോകളിലും ജുവല്‍ അവതാരകയായി സജീവമായി നില്‍ക്കാറുണ്ട്. ടോപ് സിംഗര്‍ സീസണ്‍ 2, സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8, കോമഡി കൊണ്ടാട്ടം തുടങ്ങിയ പ്രോഗ്രാമുകളില്‍ അവതാരകയായ ജുവല്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ ഗോവിന്ദ് പദ്മസൂര്യയ്ക്ക് ഒപ്പമാണ് തന്റെ കരിയര്‍ ആരംഭിച്ചത്. ജുവലിനെ പിന്നീട് മലയാളികള്‍ കാണുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ്. ഇപ്പോൾ തന്റെ അപ്പന്റെ ആഗ്രഹം സാധിച്ചു കൊടുത്ത താരത്തിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇപ്പോൾ തന്റെ അപ്പന് രണ്ട് ആഗ്രഹങ്ങളാണ് ഉള്ളതെന്നും അതില്‍ ഒന്ന് താന്‍ ഇപ്പോള്‍ സാധിച്ച്‌ കൊടുത്തുവെന്നുമാണ് ജുവല്‍ മേരി കുറിപ്പില്‍ പറയുന്നത്. ‘കുറെ നാള് മുമ്പ് അപ്പന്‍ എന്നോട് പറഞ്ഞു. എനിക്ക് 2 ആഗ്രഹങ്ങളുണ്ട്. ഒന്ന് ഒരു ടാറ്റൂ അടിക്കണം, രണ്ടാമതായി ഒരു കാത്‌ കുത്തണം. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന പേടിക്ക് മേലെ. ഒരിക്കല്‍ പറഞ്ഞിട്ട് പിന്നെ മിണ്ടിയിട്ട് ഇല്ല. പക്ഷെ ഞാന്‍ മറന്നില്ല. കിട്ടിയ ചാന്‍സിന് ഓരോന്ന് വീതം സാധിച്ച്‌ കൊടുത്തു. നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ മക്കളാകുമ്പോൾ, കുട്ടികളായിരുന്നപ്പോള്‍ അവര്‍ നമ്മളോട് പെരുമാറിയതു പോലെ അവരോട് പെരുമാറൂ’ എന്നും ജുവല്‍ മേരി പോസ്റ്റിലൂടെ പറഞ്ഞു. മിനിറ്റുകള്‍ക്കുള്ളില്‍ ജുവലിന്റെ വീഡിയോ വൈറലായി‌.

കാത് കുത്താനുള്ള ആഗ്രഹം സാധിച്ച്‌ കൊടുത്തത് പോലെ ഇനി ഒരു ടാറ്റു കൂടി അടിച്ച്‌ കൊടുക്കുവെന്നാണ് ദീപ്തി വിധു പ്രതാപ് അടക്കമുള്ള സെലിബ്രിറ്റികള്‍ ജുവലിന്റെ വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. അപ്പന്റെ ആഗ്രഹങ്ങള്‍ ഓര്‍ത്തിരുന്ന് സാധിച്ച്‌ കൊടുത്ത ജുവലിനേയും ആരാധകരടക്കം അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments


Back to top button