മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് ഹോളിവുഡിലെ പ്രശസ്ത നടന് റസ്സല്‍ ക്രോയെയും കാമുകി ബ്രിട്നി തെറിയട്ടിനെയും മെല്‍ബണിലെ ഭക്ഷണശാലയില്‍ നിന്നും പുറത്താക്കി. മെല്‍ബണില്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് ഭക്ഷണശാലയായ മിയാഗി ഫ്യൂഷന്‍ എന്ന ഹോട്ടലിലാണ് സംഭവം.
ടെന്നീസ് കളിക്ക് ശേഷം അതേ വേഷത്തിലാണ് റസ്സല്‍ ക്രോയും ബ്രിട്നിയും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. റാല്‍ഫ് ലോറന് പോളോ ഷര്‍ട്ടായിരുന്നു റസ്സല്‍ ക്രോയുടെ വേഷം. ടെന്നീസ് സ്കര്‍ട്ട് ഇട്ടാണ് ബ്രിട്നി എത്തിയത്. എന്നാല്‍ ഹോട്ടല്‍ അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രമല്ല ഇരുവരും ധരിച്ചിരുന്നതെന്ന് ആരോപിച്ച് ഇരുവരേയും ഹോട്ടല്‍ ജീവനക്കാര്‍ തടയുകയായിരുന്നു. പിന്നീട് മറ്റൊരു ഹോട്ടലില്‍ നിന്നാണ് താരവും കാമുകിയും ഭക്ഷണം കഴിച്ചത്.
അതേസമയം ഹോട്ടലിന് ഒരു ഡ്രസ് കോഡ് ഉണ്ടെന്നും അത് ഭക്ഷണം കഴിക്കാൻ വരുന്നവര്‍ പാലിക്കണമെന്നും ഹോട്ടല്‍ ഉടമ ക്രിസ്റ്റന്‍ ക്ലീന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ വരുന്ന എല്ലാവരും ഒരു പോലെയാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെതായ ഒരു ഡ്രസ് കോഡ് ഉണ്ട്. അത് റസ്സല്‍ ക്രോയാണെങ്കിലും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കണമെങ്കില്‍ അത് പാലിക്കണം. എങ്ങനെ വസ്ത്രം ധരിക്കണമെന്ന് പഠിപ്പിക്കുകയല്ല. എന്നാല്‍ ക്രോയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അത്തരമൊരു വേഷത്തില്‍ നല്ല ഭക്ഷണശാലയില്‍ പോകില്ലെന്നും ക്ലീന്‍ പറഞ്ഞു. പിന്നീട് റസ്സലിനോട് ക്ഷമാപണം ചോദിക്കുന്ന തരത്തില്‍ ഒരു പോസ്റ്റ് ഹോട്ടലിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Post Your Comments