സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫാമിലി വ്ലോഗേഴ്സാണ് ബഷീർ ബഷിയും ഫാമിലിയും. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്ക് ഈയിടെയാണ് ആൺകുഞ്ഞ് പിറന്നത്. മഷൂറ ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ സിസേറിയന് വേണ്ടി പ്രവേശിച്ചപ്പോൾ വരെയുള്ളതും പ്രസവശേഷം മഷൂറയുടേയും കുഞ്ഞിന്റേയും വിശേഷങ്ങളുമെല്ലാം ബഷീർ ഉടൻ തന്നെ തന്റെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് ബഷീറും കുടുംബാംഗങ്ങളും പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മഷൂറയും കുഞ്ഞും ഡിസ്ചാർജായി വീട്ടിലേക്ക് വന്നത്. ഇപ്പോഴിത മഷൂറയുടെ പ്രസവത്തിന് ചിലവായ തുകയെ കുറിച്ച് ബഷീറും ആദ്യ ഭാര്യ സുഹാനയും വെളിപ്പെടുത്തിയിരിക്കുകയാണ്.
താരത്തിന്റെ വാക്കുകൾ :
‘ബില്ലിംഗൊക്കെ ചെയ്തു. ബില്‍ എത്രയായിയെന്ന് ചോദിച്ച് കുറെ കമന്റുകളുണ്ടായിരുന്നു. ബില്‍ പറയണമെന്ന് കുറേപേര്‍ ആവശ്യപ്പെട്ടിരുന്നു. 50000 രൂപ നമ്മള് തുടക്കത്തില്‍ അഡ്വാന്‍സായി അടച്ചിരുന്നു. വിഐപി റൂമാണ് നമ്മള് എടുത്തത്. രണ്ട് ലക്ഷം രൂപയാണ് ടോട്ടല്‍ ബില്‍. ഇവിടത്തെ സൗകര്യങ്ങളെല്ലാം അടിപൊളിയായിരുന്നു. ഹോംലി ഫീലുണ്ടായിരുന്നു. ഒരുപാട് സജ്ജീകരണങ്ങളുണ്ടായിരുന്നു. ഫുഡൊക്കെ ഓര്‍ഡര്‍ ചെയ്യാനാവുമായിരുന്നു.
നോര്‍മ്മലി ഒരു ആശുപത്രിയില്‍ ഡെലിവറിക്ക് പോയാല്‍ അമ്പതിനായിരത്ത് അടുത്തൊക്കെയെ ബില്‍ വരൂ. അവിടെയൊക്കെ അത്ര സൗകര്യങ്ങളെ കാണൂ. നോര്മ്മലായിട്ടുള്ളതും ഇവിടെയുണ്ട്. ഇവിടെ വന്നാല്‍ ഇത്രയധികം ബില്‍ ആവുമോ എന്ന ആശങ്കയൊന്നും വേണ്ട. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ളത് എടുത്തത് കൊണ്ടാണ് ബില്‍ ഇത്ര വന്നത്’.
Post Your Comments