![](/movie/wp-content/uploads/2023/02/silk-smitha-1.jpg)
സിൽക്ക് സ്മിതയുടെ സഹോദരിയായി അഭിനയിച്ചപ്പോൾ ഒരു ഷോട്ടിൽ അവർ ശരിക്കും തന്റെ കവിളിൽ അടിച്ചുവെന്നും അവർ മരിച്ചപ്പോൾ പോലും താൻ പോയി കണ്ടില്ലെന്നും നടി ഷക്കീല. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയുമായുള്ള തന്റെ ബന്ധത്തെ പറ്റിയും താരം സംസാരിച്ചു.
താരത്തിന്റെ വാക്കുകൾ :
‘സിൽക്ക് സ്മിതയുടെ സഹോദരിയായി അഭിനയിച്ചപ്പോൾ ഒരു ഷോട്ടിൽ അവർ ശരിക്കും എന്റെ കവിളിൽ അടിച്ചു. അന്ന് ഞാൻ ഒരുപാട് കരഞ്ഞു. പിന്നെ എനിക്ക് അവരോട് ദേഷ്യമായിരുന്നു. പിറ്റേദിവസം സിൽക്ക് സ്മിത എന്നെ വിളിച്ച് എനിക്ക് ചോക്ലേറ്റ് നിറഞ്ഞ ബാസ്ക്കറ്റ് സമ്മാനിച്ചു. പക്ഷെ അടിച്ചതിന് അവർ സോറി പറഞ്ഞില്ല. അതിനാൽ എനിക്ക് അവരോട് ദേഷ്യം ഉണ്ടായിരുന്നു. മരണത്തിന് ശേഷം കാണാനും പോയില്ല.
ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയെ മനസിലാക്കിയശേഷമാണ് എനിക്ക് അവരോട് സ്നേഹം തോന്നിയത്. എനിക്ക് എപ്പോഴും അവരുണ്ടാകും സഹായത്തിന്. അവർ എന്നെ നോക്കിക്കോളും. അവർക്ക് ഞാൻ സ്വന്തം അമ്മയെപ്പോലെയാണ്. അവർ നമ്മളെക്കാൾ സ്നേഹമുള്ളവരാണ്.
മലയാളത്തിലെ സൂപ്പർസ്റ്റാർ ലെവലിൽ നിൽക്കുന്ന നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. 2011ൽ ആയിരുന്നു സംഭവം. കൊച്ചിയിലെ ഒരു പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. നിറയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു’.
Post Your Comments