ഫാഷന്‍ എന്ന പേരില്‍ എന്തും കാണിക്കാന്‍ താന്‍ തയറാവില്ലെന്നും അണ്‍കംഫര്‍ട്ടബിള്‍ ആയ ഒന്നും ഫോര്‍ ഫാഷന്‍ എന്ന് പറഞ്ഞിട്ട് ചെയ്യാറില്ലെന്നും നടി അനിഖ സുരേന്ദ്രൻ. പേഴ്സണലി അധികം സ്കിന്‍ കാണിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും എന്നാല്‍ ശരീരം കാണിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നവരുമുണ്ട് എന്നാണ് മനോരമ ഓണ്‍ലൈനിലെ ഷോ സ്റ്റോപ്പര്‍ എന്ന ഷോയില്‍ അനിഖ പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘അണ്‍കംഫര്‍ട്ടബിള്‍ ആയ ഒന്നും ഫോര്‍ ഫാഷന്‍ എന്ന് പറഞ്ഞ് ചെയ്യാറില്ല. ഫാഷന്റെ കാര്യത്തില്‍ വളരെ സേഫ് ആയിട്ടാണ് ഞാൻ നില്‍ക്കാറുള്ളത്. അധികം പരീക്ഷണങ്ങള്‍ ഒന്നും നടത്താന്‍ പോകാറില്ല. ഇപ്പോഴാണ് കുറച്ചു കൂടി പരീക്ഷണങ്ങള്‍ ഒക്കെ നടത്താന്‍ താല്പര്യം തോന്നിയത്.
എപ്പോഴും കംഫര്‍ട്ടബിള്‍ ആയ വസ്ത്രങ്ങളാണ് ഞാൻ ധരിച്ചിട്ടുള്ളത്. ഫോട്ടോഷൂട്ടില്‍ ആണെങ്കില്‍ പോലും കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ വേണ്ട എന്ന് വയ്ക്കും. എന്നെ പോലെ ആയിരിക്കില്ല മറ്റൊരാള്‍. ഒരിക്കലും ആരെയും സ്ലട്ട് ഷെയിം ചെയ്യാന്‍ പാടില്ല. എനിക്ക് പേഴ്സണലി അധികം സ്കിന്‍ കാണിക്കുന്നത് ഇഷ്ടമല്ല. അത് എന്റെ ചോയ്സാണ്. അതിന് പ്രത്യേക കാരണം ഒന്നുമില്ല. എന്റെ കംഫര്‍ട്ട് അങ്ങനെയാണ്.
എന്നുവച്ച് മുഴുവന്‍ കവര്‍ ചെയ്ത ഷോര്‍ട്സ് ഇടനാണ് ആഗ്രഹം എന്നല്ല. കൂടുതല്‍ ആളുകള്‍ക്കും അങ്ങനെയല്ല. അവര്‍ക്ക് സ്കിന്‍ കാണിക്കാന്‍ താല്പര്യമുണ്ട്. നല്ല ശരീരമുണ്ട്, പിന്നെ എന്തുകൊണ്ട് അത് കാണിച്ചൂടാ എന്ന ചിന്തയോടെ നടക്കുന്നവരുണ്ട്. അതും നല്ലതാണ്. ബോഡി പോസിറ്റിവിറ്റിയെ നമ്മള് പിന്തുണയ്ക്കേണ്ടതാണ്.’
Post Your Comments