GeneralLatest NewsNEWS

ആ സമയത്ത് തനിക്ക് നല്ല ഡിപ്രഷന്‍ ആയിരുന്നു, വല്ലാതെ ഒറ്റപ്പെട്ടു : ശ്രീകല

വര്‍ഷങ്ങള്‍ മുന്‍പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രമായി മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന പ്രിയപ്പെട്ട താരമാണ് ശ്രീകല ശശിധരന്‍. 2012 ൽ വിവാഹം കഴിഞ്ഞതോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് ഇപ്പോള്‍ ശ്രീകല . ശ്രീകലയുടെ അടുത്ത സുഹൃത്തായിരുന്ന വപിന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. ഈ അടുത്തിടെ ആയിരുന്നു ശ്രീകല രണ്ടാമതും ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഒരു കോടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ശ്രീകല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടൊരിക്കുന്നത്. തന്റെ അമ്മയുമായുള്ള ആത്മബന്ധമാണ് താരം തുറന്നു പറഞ്ഞത്. അമ്മയുമായി വല്ലാത്തൊരു ആത്മബന്ധമായിരുന്നു തനിക്കെന്നും അമ്മ മരിച്ചപ്പോൾ തനിക്ക് ഡിപ്രെഷൻ ആയിപോയെന്നുമാണ് താരം പറയുന്നത്.

താരത്തിന്റെ വാക്കുകൾ :

‘ഞാൻ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാം കൂടെ വന്നിരുന്നത് അമ്മ ആയിരുന്നു. എല്ലാ കാര്യങ്ങളും അമ്മയോട് തുറന്നു പറയണമെന്ന് മാത്രമേയുള്ളു എന്നും അമ്മ എന്റെ എല്ലാ കാര്യങ്ങളും ഒരു മുടക്കും ഇല്ലാതെ നോക്കുമെന്നും താരം പറഞ്ഞു. അമ്മ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ഞാൻ ചേച്ചിയോട് പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളും പറഞ്ഞിരുന്നത് അമ്മയോട് ആയിരുന്നു.

എന്നാല്‍ അമ്മ തന്നെ വിട്ട് പോയപ്പോള്‍ ഞാൻ വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. ആ സമയത്ത് തനിക്ക് നല്ല ഡിപ്രഷന്‍ ആയിരുന്നു. അമ്മയ്ക്ക് ലിവര്‍ സിറോസിസായിരുന്നു . പക്ഷെ ഡോക്ടര്‍ പറഞ്ഞത് പത്ത് വര്‍ഷത്തോളം കുഴപ്പമുണ്ടാവില്ലെന്നൊക്കെ ആയിരുന്നു. പക്ഷെ അതിനിടയില്‍ അമ്മ ബാത്ത്‌റൂമില്‍ വീണപ്പോള്‍ നടുവിന് പരിക്ക് പറ്റിയിരുന്നു. ആ സമയത്താണ് അമ്മയ്ക്ക് മൈലോമ എന്ന ക്യാന്‍സറാണെന്ന് അറിയുന്നത്. എന്നാല്‍ മരിക്കുന്നത് വരെ അമ്മ അറിഞ്ഞിരുന്നില്ല അമ്മയ്ക്ക് ക്യാന്‍സര്‍ ആണെന്ന്.

ആ സമയത്ത് കഴിച്ചിരുന്ന മരുന്ന് ലിവറിനെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യ സ്ഥിതി മോശമായതും അമ്മ ഞങ്ങളെ വിട്ട് പോയതും. അമ്മ ആശുപത്രിയില്‍ കിടന്നിരുന്ന സമയത്തും എന്നോട് മോളേ വര്‍ക്കായോ എന്നൊക്കെ വിശേഷങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. അമ്മ മരിക്കുന്നതിന് രണ്ട് ദിവസവും മുന്‍പും എന്നോട് സീരിയലിനെക്കുറിച്ചായിരുന്നു ചോദിച്ചിരുന്നത്. അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല’.

shortlink

Post Your Comments


Back to top button