സീത എന്ന സീരിയലിലൂടെ വലിയൊരു കൂട്ടം ആരാധകരെ സ്വന്തമാക്കിയ സ്വാസിക വിജയ് സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ താരമാണ്’. സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ച താരം മിനിസ്ക്രീനില്‍ നായികയായിട്ടായിരുന്നു എത്തിയത്. സിനിമയേക്കാള്‍ കൂടുതല്‍ സീരിയലില്‍ സജീവമാകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രം ഇറങ്ങിയിരിക്കുകയായാണ്.
റോഷന് മാത്യു നായകനായി എത്തിയ ചതുരം ചിത്രത്തില്‍ സ്വാസികയാണ് നായികയായി എത്തുന്നത്. എന്നാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്തോടെ താരത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. നായകനുമായും മറ്റൊരു താരമായും അടുത്തിടപഴകി അഭിനയിക്കുകയും ലിപ്ലോക്ക് ചെയ്യുകയും, എ സര്‍ട്ടിഫിക്കറ്റ് സിനിമയില്‍ അഭിനയിച്ചതുമാണ് സ്വാസികയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ . എന്നാല്‍ ഇപ്പോള്‍ താന്‍ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സിനിമയില്‍ അഭിനയിച്ചതെന്നുള്ളതിന്റെ കാരണമാണ് തുറന്നു പറഞ്ഞിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ :
‘വർഷങ്ങളായി താന്‍ സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ പോലും തന്നെ വിശ്വസിച്ച് ആരും തനിക്ക് നല്ലൊരു കഥാപാത്രം തന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ തന്നെ വിശ്വസിച്ച് അവസരം നല്കിയപ്പോള് താന്‍ അത് ഉപയോഗപ്പെടുത്തിയതാണ്. അവര്‍ക്ക് വാക്ക് കൊടുത്തതിന് ശേഷമാണ് താന്‍ ഈ സിനിമ എങ്ങനെ ചെയ്യുമെന്ന് ചിന്തിക്കുന്നതെന്ന് പോലും. ഒരു ഐഡിയയും ഇല്ലായിരുന്നു.
പതിമൂന്ന് വര്‍ഷമായി സിനിമയില്‍ ഉണ്ടായിട്ടും നല്ലൊരു കഥാപാത്രം കിട്ടാതെ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടിയുടെ മുന്നിലേക്ക് ഇങ്ങനെയൊരു അവസരം വന്നപ്പോള്‍ ഒന്നും നോക്കാതെ യെസ് പറഞ്ഞു. അതില്‍ മുഴുവന്‍ തനിക്കുള്ള വേഷം ആയിരുന്നു. കഥ പറഞ്ഞു കേട്ടപ്പോള്‍ താന്‍ ചോദിച്ചിരുന്നത് ഈ ലുക്ക് വെച്ച് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞത് ‘എനിക്ക് വിശ്വാസമുണ്ട് താന്‍ ഇത് ചെയ്യുമെന്ന്. ഇല്ലെങ്കില്‍ തന്നെക്കൊണ്ട് ചെയ്യിപ്പിച്ച് എടുക്കും’ എന്നാണ്.’
Post Your Comments