ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് മേഘ്ന വിന്‍സെന്റ്. വിവാഹ മോചനവുമായി ബന്ധപ്പെട്ട് നടി ഏറെ നാള് വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷം വലിയ മാറ്റങ്ങളാണ് മേഘ്നയുടെ ജീവിതതില് വന്നത്. മേഘ്നയ്ക്ക് കുറേക്കൂടി പകത്വ വന്നെന്ന് പ്രേക്ഷകര്‍ പറയുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി ഇന്ത്യാ ഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിൽ.
താരത്തിന്റെ വാക്കുകൾ :
‘മാറ്റമുണ്ടെന്ന് എല്ലാവരും പറയുന്നുണ്ട്. എനിക്ക് 24 വയസുള്ളപ്പോള്‍ പോലും തീരെ മെച്യൂരിറ്റിയില്ലാത്ത കുട്ടിയായിരുന്നു ഞാന്‍. എനിക്ക് ഒരാളോട് നോ പറയാന്‍ ബുദ്ധിമുട്ടായിരുന്നു. കുട്ടികളെങ്ങനെയാണോ അത് പോലെയായിരുന്നു. എന്നെ അപ്പാപ്പനും അമ്മാമ്മയും കൂടിയാണ് വളര്‍ത്തിയത്. എനിക്കറിയാവുന്നത് അവരുടെ ഒരു ലോകമാണ്. പള്ളിയില്‍ പോവുക, തിരിച്ച് വരിക അമ്മമ്മയുണ്ടാക്കിയ ഭക്ഷണം കഴിക്കുക. പുറംലോകം എങ്ങനെയാണെന്ന് അറിയില്ല.
ഫീല്‍ഡില്‍ വന്നപ്പോഴും സ്വന്തമായി ഒരു തീരുമാനമെടുക്കാനറിയില്ലായിരുന്നു. പിന്നെ ലൈഫിന്റെ ഒരു സ്റ്റേജില്‍ നമ്മളൊരുപാട് പാഠങ്ങള്‍ പഠിക്കും. അവിടെ നിന്ന് എനിക്ക് തോന്നിയതാണ്. ഇങ്ങനെയിരുന്നാല് പറ്റില്ല മാറണമെന്ന്. ഉദാഹരണത്തിന് 24-25 വയസുള്ളപ്പോള്‍ പോലും എടിഎമ്മില്‍ പോയി പണമെടുക്കാന്‍ എനിക്കറിയില്ലായിരുന്നു. അവിടെ നിന്നുള്ള മാറ്റം വലിയൊരു ചേഞ്ച് തന്നെയാണ്. ജീവിതം എന്നെ പഠിപ്പിച്ച മാറ്റം തന്നെയാണ്. എന്നെക്കൊണ്ട് പറ്റുമെന്ന തോന്നലുണ്ടാവുമല്ലോ. എന്റെ പ്രൊഫഷന് അഭിനയമാണെന്ന് തോന്നിയത് കുറച്ച് നാള് മുമ്പാണ്. എന്തെങ്കിലുമൊന്ന് നഷ്ട്ടപ്പെടുമ്പോഴാണല്ലോ നമുക്കതിന്റെ മൂല്യം മനസ്സിലാവുക.
ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ മാനസികമായും സാമ്പത്തികമായും പ്രൊഫഷണലായും ഡൗണായി പോയ സാഹചര്യം ഉണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് തോന്നിയത്. എന്നെക്കൊണ്ട് പറ്റുമെന്ന തോന്നലുണ്ടാവുമല്ലോ. അതിന് സമയമെടുത്തു. എല്ലാവരുടെയും മനസ്സിലൊരു തീയുണ്ടാവും. കുറേപ്പേര് വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിക്കും. പക്ഷെ അത് കെട്ടില്ലെങ്കില്‍ പിന്നെയങ്ങ് ആളിക്കത്തിക്കോളും’.
Post Your Comments