GeneralLatest NewsNEWS

ഞാനൊരു പെര്‍ഫോമറാണ്, എത്ര പെര്‍ഫോമന്‍സ് പഠിപ്പിച്ച് തന്നാലും മതിയാവില്ല: ദിൽഷ

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയും സീരിയലിലൂടെയും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നെങ്കിലും ബിഗ് ബോസ് നാലാം സീസണില്‍ വിജയിയായ ശേഷമാണ് ദില്‍ഷയുടെ കരിയര്‍ ഗ്രാഫ് കുതിച്ചുയര്‍ന്നത്. നടിയുടെ മിക്ക ഡാന്‍സ് ഷോകളും റീല്‍ വീഡിയോകളും ഇന്ന് വൈറലാവാറുണ്ട്. അതേസമയം തന്നെ രൂക്ഷമായ സൈബറാക്രണമവും ദില്‍ഷയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഇപ്പോളിതാ ബിഹൈന്റ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ദിൽഷ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധനേടുന്നത്. ഷോയിലെ മെന്റര്‍മാരെക്കുറിച്ചും ജഡ്ജസിനെ കുറിച്ചുമെല്ലാം ദിൽഷ സംസാരിച്ചു.

ദിൽഷയുടെ വാക്കുകൾ :

‘ഞാനൊരു പെര്‍ഫോമറാണ്. എനിക്കൊരാള്‍ എത്ര പെര്‍ഫോമന്‍സ് പഠിപ്പിച്ച് തന്നാലും മതിയാവില്ല. എത്ര പഠിക്കാന്‍ പറ്റുമോ അത്രയും പഠിക്കാന്‍ ഞാന്‍ റെഡിയാണ്. അത്രയും ഇന്ററസ്റ്റിംഗാണ് പുതിയ ഡാന്‍സ് ഫോമുകള്‍ പഠിക്കാന്‍. ഡാന്‍സിംഗ് കരിയറിന് വീട്ടുകാരുടെ ഭാഗത്ത് നിന്നും ഒരു എതിര്‍പ്പുമില്ല. വിദ്യാഭ്യാസം വേണം. പക്ഷെ എനിക്ക് നില്‍ക്കാന്‍ ഇഷ്ടമുള്ള ഇന്‍ഡസ്ട്രി ഇതാണ്.

ആശ ശരത്ത് അമ്മയെ പോലെയാണ്. നമ്മളെ മക്കളെ എന്നാണ് വിളിക്കുന്നത്. നമ്മളെ കെട്ടിപ്പിടിക്കുമ്പോഴും ചേര്‍ത്ത് നിർത്തുമ്പോളും അമ്മ എന്ന ഫീല്‍ കിട്ടും. ശ്രീശാന്ത് ഒരു സുഹൃത്ത്, അല്ലെങ്കില്‍ ഒരു സഹോദരനെ പോലെയാണ്, ആള്‍ക്കെന്താണോ പറയാനുള്ളത് അത് പോലെ പറയും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം കാര്യമാക്കില്ല. നമ്മള്‍ ഒരാളുടെ മുന്നിലിങ്ങനെ ആക്‌ട് ചെയ്ത് നില്‍ക്കുന്നതിലും നല്ലതാണത്. ശില്‍പ്പ ചേച്ചി എനിക്കൊരു ചേച്ചിയാണ്’.

shortlink

Related Articles

Post Your Comments


Back to top button