സോഷ്യല്‍ മീഡിയയിൽ ഷോട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കാര്‍ത്തിക് ശങ്കര്‍. ലോക്ക്ഡൗണ്‍ സമയത്താണ് കാര്‍ത്തിക് സജീവമാകുന്നത്. കാര്‍ത്തികിനെ പോലെ അച്ഛനും അമ്മയും വലിയച്ഛനുമൊക്കെ വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. സിനിമ നടനും സംവിധായകനും ഒക്കെയായി ബിഗ് സ്ക്രീനിലും സ്ഥാനം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് കാര്‍ത്തിക് ശങ്കര്‍.
സൈനയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ പ്രണയ പരാജയത്തെ കുറിച്ചും വിവാഹ സങ്കല്പങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കാര്‍ത്തിക്. തനിക്ക് പ്രേമം തേപ്പ് ഒന്നും ഇഷ്ടമല്ലാ എന്നും, അത്തരം വീഡിയോകള്‍ ചെയ്യുന്നത് റീച്ചിന് വേണ്ടിയാണെന്നുമാണ് കാർത്തിക് പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘എനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട്, അത് പരാജയം ആയിരുന്നു. പിന്നീട് ഒന്ന് ഉണ്ടായിട്ടില്ല. ഞാന്‍ ഭയങ്കര ഷോര്‍ട്ട് ടെംപെര്‍ഡ് ആണ്. ഈ കാണുന്ന പോലെ ഒന്നുമല്ല. പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ്. അതുകൊണ്ടുതന്നെ എന്റെ എല്ലാ ഫീലിംഗ്സിനും പെട്ടെന്നൊരു റിയാക്ഷന് ഉണ്ടാകും. അതുകൊണ്ട് ഞാന്‍ പെട്ടെന്ന് അറ്റാച്ചഡ് ആവും. രണ്ടു ദിവസത്തെ പരിചയം കൊണ്ട് പോലും ഇതുണ്ടാവാം. അതുകൊണ്ടു തന്നെ ഈ അറ്റാച്ച്മെന്റ് വന്നു കഴിഞ്ഞാല്‍ എന്റെ ഫുള്‍ ശ്രദ്ധ അതിലാകും. അതിനാല്‍ നല്ല പേടി ഉണ്ട്. ഒരു സൗഹൃദത്തില്‍ ആണ് എങ്കില്‍ തന്നെയും വലിയ പേടിയാണ്. കാരണം മുന്‍പ് അങ്ങനെ ചില അനുഭവങ്ങള്‍ ഉണ്ട്. എങ്കിലും ഞാന്‍ ഇങ്ങനെ വീണു കൊണ്ടേയിരിക്കും.
കരിയര്‍ ആരംഭിക്കും മുന്‍പ് ഉള്ള ആ സൗഹൃദം വളരെ ഡെപ്ത്ത് ഉള്ളതായിരുന്നു. എന്നാല്‍ പിന്നീട് വന്ന ആളുകളൊക്കെ എന്തെങ്കിലും പ്രതീക്ഷിച്ചു വരുന്ന ആളുകള്‍ ആവാം. ഞാന്‍ മനഃപൂര്‍വം സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടാറില്ല. വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ബെസ്റ്റ് ഫ്രണ്ട്സ്.
ജീവിതത്തിലെ ഏറ്റവും വലിയ ട്രോമ പ്രണയമുണ്ടാക്കിയ വേദനയാണ്. പ്രൊഫഷണലി എന്നെ ഒന്നും ബാധിച്ചിട്ടില്ല. മനസികമായാണ് ഞാന്‍ തളര്‍ന്നത്. പ്രണയത്തില്‍ നിന്ന് മാത്രമല്ല സൗഹൃദത്തില്‍ നിന്ന് പോലും ചതി ഉണ്ടായിട്ടുണ്ട്. നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍. ചിലര്‍ പറയും ഈ ഫീല്‍ഡ് ഇങ്ങനെയാണ് എന്നൊക്കെ. പക്ഷെ എനിക്ക് തുടക്കത്തില്‍ അതേകുറിച്ച് അറിയില്ലായിരുന്നു. പ്രേമം തേപ്പ് ഒന്നും പേഴ്സണലി എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളണ്. റീച്ച് നോക്കി മാണ് അത്തരം വീഡിയോകള്‍ ഞാന്‍ ചെയ്യുന്നത്. അതും ഒരിക്കലും നെഗറ്റീവ് രീതിയില്‍ അല്ല പറയുന്നത്. എന്റെ ഇഷ്ടപെട്ട ജോണര്‍ വേറെ ആണ്. ഞാന്‍ ഒരു കഷായം വീഡിയോ ചെയ്തിരുന്നു. എന്റെ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ ആണ് അതിന്റെ കമന്റുകളിലും റിവ്യൂസിലും വന്നത്. ദൈവ വിശ്വാസിയാണ് ഞാന്‍ എങ്കിലും നാം പാതി ദൈവത്തിനു പാതി എന്ന രീതിയില്‍ പോകുന്ന ആളാണ്’.
Post Your Comments