GeneralLatest NewsNEWS

ആദ്യമായിട്ട് ഒരുക്കിയ വലിയ ഫിലിംസ്റ്റാര്‍ പാര്‍വതിയാണ്, കല്യാണം കാണാന്‍ മരത്തിന്റെ മുകളില്‍ വരെ കയറി നിന്നവരുണ്ട്

താന്‍ ആദ്യമായി മേക്കപ്പ് ചെയ്ത സിനിമാ താരം പാര്‍വതിയാണെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്. മേക്കപ്പ് ഫീല്‍ഡില്‍ ഒരുപാട് നാളത്തെ അനുഭവ സമ്പത്തുള്ള മേക്കപ്പ് തെറാപ്പിസ്റ്റാണ് അനില. പാര്‍വതിയെ കുറിച്ചും ജയറാം – പാര്‍വതി വിവാഹത്തെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അനിലയുടെ വാക്കുകൾ :

ഞാന്‍ ആദ്യമായിട്ട് ഒരുക്കിയതും വലിയ ഫിലിം സ്റ്റാര്‍ ആയി വന്നതും പാര്‍വതിയാണ്. പുള്ളിക്കാരി ഇടക്ക് അത് എന്നോട് പറയും. പാര്‍വതിയുടെ മുഖത്ത് ചെയ്ത് കഴിഞ്ഞപ്പോള്‍ നല്ലൊരു മാറ്റം ഉണ്ടായിരുന്നു. ഇന്നത്തെ കാലത്തെ പോലെ ആയിരുന്നില്ല പണ്ട്. ഇന്ന് ഇഷ്ടം പോലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഇവിടെ ഉണ്ട്. മുടി ചെയ്യാന്‍ ഒരാള്‍, മുഖം ചെയ്യാന്‍ ഒരാള്‍ അങ്ങനെയൊക്കെ. കൂടാതെ മിക്കവരും ഡോക്ടറുടെ അടുത്ത് പോയിട്ടാണ് പലരും സ്കിന്‍ ട്രീറ്റ്മെന്റുകള്‍ എല്ലാം ചെയ്യുന്നത്. പണ്ട് എല്ലാം നാച്ചുറല്‍ സംഗതികളായിരുന്നു. അന്ന് ഇന്നത്തെ പോലെയല്ല മേക്കപ്പ് സാധനങ്ങളൊക്കെ ഒരു ചെറിയ ബാഗില്‍ ആയിരുന്നു.

അതിനു ശേഷം ഞാനും പാര്‍വതിയും വളരെ ക്ലോസായി. അവളുടെ വിവാഹം ഗുരുവായൂരില്‍ വെച്ചായിരുന്നു. എന്റെ ആദ്യത്തെ സെലിബ്രിറ്റി മേക്കപ്പിന് പോകുന്നത് അന്നാണ്. ഭയങ്കര എക്സൈറ്റ്മെന്റ്റ് ആയിരുന്നു. അവരുടെ കല്യാണം കാണാന്‍ അന്ന് മരത്തിന്റെ മുകളില്‍ വരെ ആളുകള്‍ കയറി നിന്നിരുന്നു. ഇന്നും പര്‍വതിയുമായി നല്ല ബന്ധമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button