GeneralLatest NewsNEWS

സിനിമകളിൽ ചില ഡയലോ​ഗുകൾ അവർ പറയില്ലായിരുന്നു, ഈ ഡയലോ​​ഗ് ആഭാസമാണ് എന്ന് പറയും : ജയലളിതയെ കുറിച്ച് ബയിൽവൻ രം​ഗനാഥൻ

സിനിമാ രം​ഗത്തും പിന്നീട് രാഷ്ട്രീയത്തിലും എപ്പോഴും വിവാദങ്ങളിലായിരുന്നു ജയലളിതയുടെ ജീവിതം. എംജിആറുമായുള്ള പ്രണയമായിരുന്നു ഇതിൽ പ്രധാന കാരണം. ഇരുവരും പിന്നീട് വൈര്യത്തിലായ സാഹചര്യവുമുണ്ടായി. ഇപ്പോഴിതാ ജയലളിതയുടെ ജീവിതത്തെക്കുറിച്ച് ഇന്ത്യാ ​ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ തമിഴ് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന ബയിൽവൻ രം​ഗനാഥൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജയലളിതയുടെ സിനിമാ കാലഘട്ടത്തെക്കുറിച്ചും പിന്നീട് രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവിനെക്കുറിച്ചുമാണ് ബയിൽവൻ രം​ഗനാഥൻ സംസാരിച്ചത്. ഒരു വലിയ പടത്തിൽ രജിനികാന്തിന് ജോഡിയായി ജയലളിതയെ വിളിച്ചിരുന്നു. എന്നാൽ ജയലളിത അപ്പോഴേക്കും സിനിമയിൽ നിന്നും മാറിയിരുന്നു. രജിനികാന്തിന് ജോഡിയായി അഭിനയിക്കില്ല. കാരണം ഞാനിപ്പോൾ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കൊടുക്കുകയാണെന്ന് ജയലളിത ബോൾഡായി പറഞ്ഞു.

ബയിൽവൻ രം​ഗനാഥന്റെ വാക്കുകൾ :

‘സിനിമകളിൽ അഭിനയിക്കുമ്പോൾ അവരുടെ ഷോട്ട് വരുമ്പോൾ പോയി കഥാപാത്രമായി മാറും. എന്നാൽ മറ്റ് സമയങ്ങളിൽ പുസ്തകമെടുത്ത് വായിച്ച് കൊണ്ടേയിരിക്കും. സിനിമകളിൽ ചില ഡയലോ​ഗുകൾ പറയാൻ അവർ തയ്യാറല്ലായിരുന്നു. ഈ ഡയലോ​​ഗ് ആഭാസമാണ്. അത് പറഞ്ഞാൽ ആളുകൾ സ്വീകരിക്കില്ലെന്ന് പറഞ്ഞ് മാറ്റിയ ഡയലോ​ഗായിരുന്നു ജയലളിത പറയാറ്.

സാധാരണ പോലെ സിനിമയിലെ മാർക്കറ്റ് പോയ ശേഷം വീട്ടിലിരിക്കുകയല്ല അവർ ചെയ്തത്. തിരുമാം​ഗല്യം എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഒരു സിനിമയിൽ അഭിനയിച്ചെങ്കിലും ആ സിനിമ പാതിയിൽ നിന്ന് പോയി. അതിന് ശേഷം അവർ അഭിനയിച്ചതേ ഇല്ല. എന്റെ അഭിനയ കരിയർ അവസാനിച്ചു ഇനി ഞാൻ രാഷ്ട്രീയത്തിലേക്കെന്ന് നടി തീരുമാനിക്കുകയായിരുന്നത്രെ.

താനും തന്റെ ജോലിയും മാത്രമായിരുന്നു ജയലളിതയ്ക്ക്. അനാവശ്യമായി ആരോടും സംസാരിക്കുന്നത് അവരുടെ ജോലിയല്ല, ഷൂട്ടിം​ഗിന് കൃത്യസമയത്ത് വരും. വീട്ടിൽ നിന്ന് വരുന്നതിന് മുമ്പ് അന്ന് ഏതൊക്കെ സീനുകൾ എടുക്കുന്നെന്ന് മുൻകൂട്ടി അറിയും. അതിനനുസരിച്ച് വീട്ടിൽ നിന്ന് മേക്കപ്പ് ചെയ്ത് വരും. ജയലളിതയെ പറ്റി സംസാരങ്ങൾ വന്നപ്പോഴും അത് അവർ ​ഗൗനിച്ചില്ല’.

 

shortlink

Related Articles

Post Your Comments


Back to top button