സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ മാധവി കുമാരന്‍ (83) അന്തരിച്ചു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ശ്വാസം മുട്ടല്‍ കൂടിയതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിൽ വീട്ടിലെത്തിച്ചു.
സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മാനശത്തില്‍. കേരള NGOA എറണാകുളം സിറ്റി ബ്രാഞ്ച് അംഗം ബാഹുലേയനും മകനാണ്. സുനന്ദ, അനുജ നെട്ടൂര്‍ എന്നിവരാണ് മരുമക്കള്‍.
ധര്‍മജന്റെ അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വിയോഗത്തിനു പിന്നാലെയാണ് അമ്മയേയും നഷ്ടപ്പെടുന്നത്. മരണവിവരം അറിഞ്ഞ് നടന്മാരായ രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മാതാവ് ബാദുഷ എന്നിവര്‍ ആശുപത്രിയിലെത്തി.
Post Your Comments