GeneralLatest NewsMollywoodNEWSUncategorizedWOODs

ഞാന്‍ അഭിനയിച്ചാല്‍ ആ നടി വരില്ലെന്ന് പറഞ്ഞു, ഷൂട്ട് ചെയ്തത് ഒഴിവാക്കി: മോശം അനുഭവം തുറന്നു പറഞ്ഞ് മംമ്ത

2007ല്‍ നടന്ന സംഭവമാണിത്

മലയാളത്തിന്റെ പ്രിയതാരം മംമ്ത മോഹൻദാസ് രജനികാന്ത് സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുന്നു. രജനികാന്തിന്റെ ഒരു സിനിമയ്ക്കായി താന്‍ നാല് ദിവസം ഷൂട്ട് ചെയ്‌തെങ്കിലും തന്റെ ഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും അതിനു കാരണം നടിയാണെന്നും മംമ്ത പറഞ്ഞു.

read also: അടിയോ തർക്കമോ ഇല്ല, സന്തോഷമില്ലാത്ത ജീവിതം വേണ്ടെന്ന് തിരുമാനിച്ചു: വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി ഗൗതമി

താന്‍ സിനിമയിലുണ്ടെങ്കില്‍ ഒരു നടി വരില്ലെന്ന് പറഞ്ഞതോടെ തന്നെ  ഒഴിവാക്കുകയായിരുന്നുവെന്നു മംമ്ത വെളിപ്പെടുത്തി. 2007ല്‍ നടന്ന സംഭവമാണിത്. ‘രജിനി സാറിന്റെ ‘കുസേലന്‍’ എന്ന സിനിമയിൽ ഒരു ഗാന രംഗത്തിനു വിളിച്ചിരുന്നു. സിനിമയ്ക്കുള്ളില്‍ ഒരു സിനിമ നടക്കുകയാണ്. സംവിധായികയായ താന്‍ സിനിമയിലെ പാട്ടില്‍ രജിനി സാറിനൊപ്പം ഇടയ്ക്ക് ഡാന്‍സ് ചെയ്യുന്നതാണ് രംഗം. ഗാനം വന്നപ്പോള്‍ താനില്ല. ആ സിനിമയിലെ ലീഡ് ഹീറോയിന്‍ മറ്റൊരു നടിയെ വച്ച് ഗാനം ചെയ്താല്‍ വരില്ലെന്ന് പറഞ്ഞുവെന്ന് പിന്നീട് താന്‍ അറിഞ്ഞു. അത് സത്യമാണോ എന്നറിയില്ല. പക്ഷെ ഷൂട്ടിംഗ് വൈകിയെന്ന കാര്യം അറിയാമായിരുന്നു. രജിനി സാറിനോടുള്ള ബഹുമാനം കൊണ്ടാണ് താന്‍ പോയത്.’- മംമ്ത പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button