സിനിമ മേഖലയിലെ മോശം പ്രവണതകളെ കുറിച്ച് തുറന്നു പറഞ്ഞും രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയും പലവിധ ചലഞ്ചുകൾ ഏറ്റെടുത്തും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി. തന്നെ പ്രലോഭിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന് ശേഖർ കമ്മുലയുടെ പേര് എടുത്തു പറയാതെ ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. അതേ സമയം ശ്രീ റെഡ്ഡിയുടെ ആരോപണത്തിൽ സംവിധായകൻ ശേഖർ കമ്മുല പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ഫിദ സംവിധായകൻ ശേഖർ കമ്മുല, നാനി, അല്ലു അർജുൻ എന്നിവർക്ക് എതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ തെലുങ്ക് സിനിമയിൽ വടക്കേയിന്ത്യൻ നടിമാർക്ക് കൂടുതൽ അവസരം ലഭിക്കാൻ കാരണം അവർ എന്തിനും തയ്യാറാകുന്നത് കൊണ്ടാണെന്നാണ് താരം പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
ഒരു നിർമ്മാതാവിന്റെ മകൻ തന്നെ ശാരീരികമായി ഉപയോഗിച്ചു. ഒരു സർക്കാർ സ്റ്റുഡിയോയിൽ വച്ചാണ് അയാൾ തന്നോട് ലൈംഗികമായി ബന്ധപ്പെട്ടത്. അയാൾ ടോളിവുഡിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളുടെ മകനായിരുന്നു. സിനിമയിൽ ഉളളവർ സ്റ്റുഡിയോയെ വേശ്യാലയം ആക്കി.
നോർത്ത് ഇന്ത്യയിൽ നിന്നുള്ള നടിമാർക്കാണ് ഇപ്പോൾ തെലുങ്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. അവർ എന്തിനും തയ്യാറാണ് എന്നതാണ് ഇതിന് പിന്നിൽ. എന്നാൽ തെലുങ്ക് പെൺകുട്ടികൾ അത്തരം പ്രവൃത്തികൾക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 10, 15 വർഷമായി ടോളിവുഡിൽ തെലുങ്ക് നടിമാർ കുറയുന്നത്. നിരവധി സിനിമാ പ്രവർത്തകർ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ചിത്രങ്ങൾ അയച്ചു കൊടുത്തിട്ടും തനിക്ക് സിനിമകളിൽ അവസരം നൽകിയില്ല.
Post Your Comments