GeneralLatest NewsNEWS

പലരിൽ നിന്നും ബോഡി ഷെയ്മിം​ഗ് നേരിടേണ്ടി വന്നിട്ടുണ്ട്, ടോർച്ചറിം​ഗ് ആണത്: അനശ്വര രാജൻ

പലരിൽ നിന്നും തനിക്ക് ബോഡി ഷെയ്മിം​ഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി അനശ്വര. എന്ന് സ്വന്തം സുജാത ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷം ചെയ്‌തെങ്കിലും അനശ്വര ശ്രദ്ധിക്കപ്പെടുന്നത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ്. തന്നെ കാണുമ്പോൾ തന്നെ മെലിഞ്ഞ് പോയല്ലോ എന്താ ഫുഡ് കഴിക്കാത്തേയെന്ന് ചോദിക്കും എന്നാണ് ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ അനശ്വര പറയുന്നത്.

താരത്തിന്റെ വാക്കുകൾ :

‘ഇപ്പോൾ ഞാൻ മെലിഞ്ഞിട്ടാണ്. മനപ്പൂർവം മെലിഞ്ഞതല്ല. ചില കാരണങ്ങൾ കൊണ്ട് മെലിഞ്ഞതാണ്. കാണുമ്പോൾ തന്നെ മെലിഞ്ഞ് പോയല്ലോ എന്താ ഫുഡ് കഴിക്കാത്തേയെന്ന് ചോദിക്കും. അവരെ സംബന്ധിച്ച് നമ്മളെ ആദ്യമായി കാണുമ്പോൾ ഒരു തവണ ചോദിക്കുന്നതാണ്. പക്ഷെ എനിക്കിത് ആയിരം പ്രാവശ്യം കേട്ടിട്ടുണ്ട്. ടോർച്ചറിം​ഗ് ആണത്. കൊള്ളി പോലിരിക്കുന്നു, ഇതും വെച്ച് നീ എന്ത് ചെയ്യാനായെന്നൊക്കെ ചോദിച്ച്. പുറത്ത് പറയാനാവാത്ത കുറേ കാര്യങ്ങൾ. അത് നേരിട്ടും പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വന്നിട്ടുണ്ട്’.

പ്രണയ വിലാസമാണ് അനശ്വരയുടെ ഏറ്റവും പുതിയ സിനിമ. അനശ്വരയ്ക്ക് പുറമെ മമിത ബൈജു, അർജുൻ അശോകൻ എന്നിവരാണ് സിനിമയിലെ പ്രധാന വേഷം ചെയ്യുന്നത്. പ്രണയ കഥാപശ്ചാത്തലത്തിലൊരുങ്ങിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ മുരളിയാണ്. സൂപ്പർ ശരണ്യക്ക് ശേഷം അർജുൻ അശോകനും മമിതയും അനശ്വരയും ഒരുമിച്ചെത്തുന്ന സിനിമ കൂടിയാണിത്.

 

shortlink

Related Articles

Post Your Comments


Back to top button