മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നടിയാണ് സുകുമാരി. ഒട്ടനവധി വേഷങ്ങൾ ചെയ്ത സുകുമാരിക്ക് കോമഡി, സീരിയസ്, വില്ലൻ വേഷങ്ങൾ ഒരു പോലെ ഇണങ്ങുമായിരുന്നു. അമ്മയായും അമ്മായിമ്മയായും മുത്തശ്ശിയായുമെല്ലാം സുകുമാരി ബിഗ് സ്ക്രീനിൽ തിളങ്ങി. 2013 ലാണ് സുകുമാരി മരിക്കുന്നത്. ചെന്നെെയിൽ വെച്ചായിരുന്നു മരണം. പൂജാ മുറിയിൽ നിന്ന് തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് സുകുമാരി മരണപ്പെടുന്നത്. സുകുമാരിയെക്കുറിച്ച് മുമ്പൊരിക്കൽ നിർമ്മാതാവ് കിരീടം ഉണ്ണി സംസാരിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിലാണ് കിരീടം ഉണ്ണി സംസാരിച്ചത്.
നിർമ്മാതാവിന്റെ വാക്കുകൾ :
‘എന്റെ ഒന്നോ രണ്ടോ സിനിമകളിലൊഴിച്ച് ബാക്കി എല്ലാത്തിലും ചേച്ചിയുണ്ട്. ആധാരത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ചേച്ചിയെ വെച്ച് ഒരു സിനിമ നിർമ്മിക്കുകയെന്നത് ഒരു നിർമാതാവിനും ടെൻഷനുണ്ടാക്കുന്നതല്ല. ഏത് സെറ്റിൽ നിന്നായാലും ശരി പറഞ്ഞ സമയത്ത് അവിടെ എത്തിയിട്ടുണ്ടാവും. ബാക്കിയുള്ള കാര്യങ്ങളെല്ലാം ഫൈനലൈസ് ചെയ്ത്, ഏതൊക്കെ എടുക്കാൻ പറ്റുമെന്ന് നോക്കി ഡയറക്ടറുമായും പ്രൊഡ്യൂസറുമായും സംസാരിക്കും. ചേച്ചി വരുന്നതും പോവുന്നതും സെറ്റിലെ ഡയറക്ടർക്കോ ബാക്കിയുള്ളവർക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. അത്ര പെർഫെക്ട് ആയി മാനേജ് ചെയ്യും.
ചേച്ചിക്ക് അങ്ങോട്ട് കൊടുക്കുന്ന ബഹുമാനത്തേക്കാൾ തിരിച്ച് ഇങ്ങോട്ട് തരും. അത് സാധാരണ ആരിലും കാണാത്തതാണ്. പ്രൊഡക്ഷൻ ബോയ്സിന്റെ കൂടെയിരുന്ന് അവർക്ക് വിളമ്പിക്കാെടുക്കാനും അവരുടെ കാര്യങ്ങൾ നോക്കാനുമുണ്ടാവും. ഇതിനെല്ലാത്തിലും ഓടി നടക്കും. തിരുവനന്തപുരത്തും പാെള്ളാച്ചിയിലുമായി ഓടി നടന്ന് എങ്ങനെയാണ് സുകുമാരി ചേച്ചി അഭിനയിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ട്.’
Post Your Comments