മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നതിന്റെ പേരില്‍ ഒരു കുട്ടിക്ക് മരുന്ന് വാങ്ങാന്‍ കഴിഞ്ഞില്ല എന്നത് ഒരു ക്രൂരമായ ഏർപ്പാടാണെന്ന് നടൻ ജോയ് മാത്യു. താന്‍ ആയിരുന്നേല്‍ കല്ല് എടുത്ത് എറിയുമായിരുന്നു എന്നും ജോയ് മാത്യു തുറന്നടിച്ചു. ക്രിസ്റ്റി സിനിമയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി സുരക്ഷയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുന്ന പോലീസ് നടപടിയെ ജോയ് മാത്യു വിമർശിച്ചത്.
താരത്തിന്റെ വാക്കുകൾ :
‘മന്ത്രിമാര്‍ ജനങ്ങളെയാണ് ബഹുമാനിക്കേണ്ടത്. നമ്മുടെ നികുതി പണം വാങ്ങിയാണ് അവര്‍ കാറിന് ഡീസല്‍ അടിക്കുന്നതും പറന്നു പോകുന്നതും. മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നതിന്റെ പേരില്‍ ഒരു കുട്ടിക്ക് മരുന്ന് വാങ്ങാന്‍ കഴിഞ്ഞില്ല. അത് ഒരു ക്രൂരമായ ഏര്‍പ്പാടാണ്. ജനങ്ങളോട് കാണിക്കുന്ന വലിയ മര്യാദകേടാണ്. ഞാന്‍ ആയിരുന്നെങ്കില്‍ ഒരു കല്ലെടുത്തെങ്കിലും എറിയുമായിരുന്നു. വരുന്നത് പിന്നെ കാണാം, അത്രേയുളളൂ.
വഴി മുഴുവന്‍ ബ്ലോക്ക് ചെയ്യുക, നാല്പതോളം കാറുകള്‍ അകമ്പടി പോകുക. ഒന്നാമത് കമ്യൂണിസ്റ്റ് മന്ത്രിയാണെന്നാണ് പറയുന്നത്. എനിക്കത് കേൾക്കുമ്പോൾ ചിരി വരുന്നു. കമ്യൂണിസം ഇല്ലാത്ത സാധനം ഉണ്ടെന്ന് പറയുന്ന ആള്‍ക്കാരാണല്ലോ അവര്‍. ഇന്നത്തെ സാഹചര്യത്തില്‍ പ്രതിപക്ഷം എന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ഓരോ മനുഷ്യനും പ്രതിപക്ഷമാണ്. ശരികേടുകള്‍ ചോദ്യം ചെയ്യാന്‍ പറ്റുന്നതും അതുകൊണ്ടാണ്. സാധാരണ മനുഷ്യര്‍ പോലും ഒറ്റയ്ക്കൊറ്റയ്ക്ക് പ്രതിപക്ഷമാണ്.’
Post Your Comments