ഒരു കാലത്ത് സൂപ്പര്‍ താരങ്ങളുടെയൊക്കെ നായികയായി തിളങ്ങി നടിയാണ് ചാർമ്മിള. ഒന്നിലധികം വിവാഹം കഴിച്ച് സിനിമയില്‍ നിന്നും മാറി നിന്നതോടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു. പ്രണയങ്ങളും വിവാഹവുമൊക്കെ തകര്‍ന്നതോടെ കഷ്ടപ്പാടിന്റെ നടുവിലായി. ഇന്ന് ജീവിക്കാന്‍ പോലും മാര്‍ഗമില്ലാതിരുന്ന അവസ്ഥയില്‍ നിന്നും ജീവിതം തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ് നടി. അടുത്തിടെ നടി ഷക്കീലയുമായി നടത്തിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ചുള്ള ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് ചാര്‍മിള.
താരത്തിന്റെ വാക്കുകൾ :
സ്‌നേഹിച്ചവര്‍ക്ക് വീടും വസ്തുവുമൊക്കെ വാങ്ങി കൊടുത്തു, ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടിയും ഒത്തിരി കാശ് ചിലവാക്കി. അത് സത്യമാണോ എന്ന ചോദ്യത്തിന് അതേ എന്നാണ് ചാര്‍മിള മറുപടിയായി പറയുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ എന്റെ അച്ഛനെ മാത്രമേ തെറ്റ് പറയുകയുള്ളു. കാരണം ഒരു പെണ്‍കുട്ടിയെ വളർത്തുമ്പോൾ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കൂടി മനസിലാക്കി വളര്‍ത്തണം. എന്ത് കാണിച്ചാലും നിന്റെ കാശ്, നിനക്കിഷ്ടമുള്ളത് പോലെ ചിലവാക്കിക്കോ എന്നേ അച്ഛന്‍ പറഞ്ഞിട്ടുള്ളു.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ അടുത്ത് അത്രയും കാശ് ഉള്ളപ്പോള്‍ അവളത് കൊണ്ട് എന്ത് ചെയ്യും? കാമുകന്മാര്‍ക്ക് വേണ്ടി ചിലവാക്കുന്ന ഒരു കഴുതയെ പോലെയിരിക്കും. സത്യം പറഞ്ഞാല്‍ പലരും എന്റെ കൂടെ അഡ്ജസ്റ്റ്‌മെന്റ് എന്നത് പോലെ വന്ന് അത്യാവശ്യം കാശും സമ്പാദിച്ച് പോയെന്ന് പറയാം.
Post Your Comments