GeneralLatest NewsNEWS

വിവാഹത്തിന് വേണ്ടി ഇസ്ലാമിനെ സ്വീകരിച്ചാലും അത് അല്ലാഹുവിനാല്‍ സ്വീകരിക്കപ്പെടില്ല: സ്വരയ്ക്കെതിരെ ഇസ്ലാമിക പുരോഹിതന്‍

സ്വര ഭാസ്‌കര്‍ മുസ്ലിം അല്ലാത്തപക്ഷം അവരുടെ ഭര്‍ത്താവെന്ന് കരുതപ്പെടുന്നയാള്‍ മുസ്ലിം ആയാലും വിവാഹത്തിന് വേണ്ടി മാത്രമായി അവള്‍ ഇസ്ലാമിനെ സ്വീകരിച്ചാലും അത് അല്ലാഹുവിനാല്‍ സ്വീകരിക്കപ്പെടില്ല എന്ന് ഇസ്ലാമിക പുരോഹിതനായ ഡോ. യാസിര്‍ നദീം അല്‍ വാജിദി. കഴിഞ്ഞ ദിവസമാണ് സമാജ്‌വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദുമായി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടി സ്വര ഭാസ്‌കര്‍ വിവാഹിതയായത്. ആഡംബരങ്ങളൊക്കെ ഒഴിവാക്കി നടത്തിയ വിവാഹത്തിന് ഏറ്റവും അടുപ്പമുള്ള ചിലര്‍ക്ക് മാത്രമായിരുന്നു ക്ഷണം.

സ്വരയുടെ വിവാഹം കഴിഞ്ഞതോടെ താരം ഫഹദിനെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച ട്വീറ്റുകള്‍ വരെ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരുന്നു. എന്നാല്‍ ഒരു പുരോഹിതന്റെ ട്വീറ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. രണ്ട് മതത്തില്‍ പെട്ടവര്‍ വിവാഹിതരായതിന് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് പുരോഹിതന്‍.

‘സ്വര ഭാസ്‌കര്‍ മുസ്ലിം അല്ലാത്തപക്ഷം, അവരുടെ ഭര്‍ത്താവെന്ന് കരുതപ്പെടുന്നയാള്‍ മുസ്ലിം ആയിരിക്കുന്ന പക്ഷം ഈ വിവാഹത്തിന് ഇസ്ലാമികമായി സാധുതയില്ല. ബഹുദൈവ വിശ്വാസികളായ സ്ത്രീകളെ, അവര്‍ വിശ്വാസികളാകും വരെ വിവാഹം ചെയ്യരുതെന്ന് അല്ലാഹു പറയുന്നു. ഇനി വിവാഹത്തിന് വേണ്ടി മാത്രമായി അവള്‍ ഇസ്ലാമിനെ സ്വീകരിച്ചാലും അത് അല്ലാഹുവിനാല്‍ സ്വീകരിക്കപ്പെടില്ല’ എന്നാണ് ഡോ. യാസിര്‍ നദീം അല്‍ വാജിദി എന്ന ഇസ്ലാമിക പുരോഹിതന്റെ ട്വീറ്റ്.

shortlink

Post Your Comments


Back to top button