എത്ര വലിയ താരത്തിന്റെ മകളായാലും സിനിമയിൽ അവസരം വേണമെങ്കിൽ കിടക്ക പങ്കിടാൻ തയ്യാറാവണം എന്ന് തെന്നിന്ത്യൻ സൂപ്പർ താരം ശരത് കുമാറിന്റെ മകൾ ചലച്ചിത്രതാരം വര ലക്ഷ്മി. അച്ഛനെ പോലെ തന്നെ സിനിമയിൽ സജീവമായ വരലക്ഷ്മിയുടെ വെളിപ്പെടുത്തൽ തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പലരും കിടക്ക പങ്കിട്ടാൽ അവസരം നൽകാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിട്ടുണ്ടെന്നും വരലക്ഷ്മി പറയുന്നു. വരലക്ഷ്മിയുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ സംസാരിക്കവെയാണ് താരത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. സിനിമയിൽ അവസരത്തിനായി പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയിലാണ് നടിമാരെന്നും താരം പറയുന്നു.
താരപുത്രിയുടെ വാക്കുകൾ :
താര പുത്രിയാണെന്ന പരിഗണനയെന്നും ഇക്കാര്യത്തിൽ ലഭിക്കില്ല. അവസരം വേണമെങ്കിൽ കൂടെ കിടക്കാൻ തയ്യാറാവണം. കൂടെ കിടക്കാൻ തയ്യാറാവാത്തത് കൊണ്ടുതന്നെ നിരവധി സിനിമകൾ തനിക്ക് നഷ്ടമായിട്ടുണ്ട്. അതുകൊണ്ടാണ് സിനിമയിൽ പെട്ടെന്നൊരു വളർച്ച തനിക്ക് ഉണ്ടാവാത്തത്. നിർമ്മാതാവ്, സംവിധായകൻ, നടൻ എന്നിവരുമായി കിടക്ക പങ്കിട്ടാൽ സിനിമയിൽ നല്ല വേഷങ്ങളും അവസരങ്ങളും ലഭിക്കും. ഇത്തരം നിരവധി ഓഫറുകളാണ് തന്നെ തേടിയെത്തിയിട്ടുള്ളത്. സിനിമയിൽ അവസരത്തിനായി പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയിലാണ് നടിമാർ’.
Post Your Comments