
മോഹന്‍ലാല്‍ അവതാരനാകുന്ന ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് അഞ്ചാം സീസൺ അണിയറയിൽ ഒരുങ്ങുകയാണ്. ഗോള്‍ഡന്‍ ലുക്കിൽ തയ്യറാക്കിയ ലോഗോ ചാനൽ പുറത്തു വിട്ടതിന് പിന്നാലെ ഷോയിലെ മത്സരാർത്ഥികൾ ആരായിരിക്കും എന്നതാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
read also: എന്റെ പ്രശ്നം ജനറ്റിക് ആണ്, മാസ്ക്യുലിന്‍ ആയിട്ടുള്ള ആളാണ് താൻ: തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്
ബിഗ് ബോസ് പ്രഡിക്ഷന്‍ ലിസ്റ്റും സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. ടെലിവിഷന്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ശ്രദ്ധേയരായ ചില താരങ്ങളുടെ പേരുകളാണ് ബിഗ് ബോസ് പ്രഡിക്ഷന്‍ ലിസ്റ്റിൽ ഉള്ളത്. സംവിധായകന് ഒമര്‍ ലുലു, യൂട്യൂബര്‍ സായി കൃഷ്ണ, സീരിയല്‍ നടന് ജിഷിന് മോഹന്‍, സംവിധായകന് അഖില്‍ മാരാർ, കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ, നടി പാര്‍വതി നമ്പ്യാര്‍, പാല സജി എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് താരങ്ങള്‍.
Post Your Comments