ആലുവ: യൂട്യൂബ് ചാനല്‍ അവതാരകയെയും ക്യാമറാമാനെയും ഓട്ടോ തൊഴിലാളികളുടെ ഒരു സംഘം മർദ്ദിച്ചതായി പരാതി. ആലുവ മെട്രോ സ്റ്റേഷന് പരിസരത്ത് വച്ചായിരുന്നു സംഭവം. സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. എട്ടോളം പേര് ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ക്യാമറമാനും പരുക്കേറ്റിട്ടുണ്ട്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, കൊച്ചി മറൈന്‍ഡ്രൈവിലും സമാനമായ സംഭവമുണ്ടായി. വനിതാ യൂട്യൂബറെ നാട്ടുകാര്‍ അധിക്ഷേപിച്ചതായി പരാതി ഉയർന്നു. യൂട്യൂബര്‍ ദ്വയാര്‍ത്ഥം വരുന്ന ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആരോപിച്ചായിരുന്നു യൂട്യൂബറും നാട്ടുകാരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. അസഭ്യമായ ഭാഷയിലായിരുന്നു യൂട്യൂബര്‍ ഷമ്മിക്ക് നേരെ നാട്ടുകാര്‍ അധിക്ഷേപം നടത്തിയത്. പെണ്‍കുട്ടികളോട് ദ്വയാര്‍ത്ഥമുള്ള ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചതോടെ നാട്ടുകാര്‍ യൂട്യൂബര്‍ക്ക് നേരെ തിരിയുകയായിരുന്നുവെന്ന് പറയുന്നു.
അതേസമയം ഇതിനുള്ള വിശദീകരണവുമായി യൂട്യൂബര്‍ രംഗത്ത് എത്തി. തങ്ങളുടെ ചാനല്‍ പബ്ലിക് ഒപീനിയന്‍ എടുക്കാറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ചോദ്യങ്ങൾ ചോദിച്ചതെന്നും യൂട്യൂബ് വ്ളോഗര്‍ പറയുന്നു. സദാചാരവാദികളായ ഒരുകൂട്ടം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് തങ്ങളെ അധിക്ഷേപിച്ചതെന്നും കേട്ടാലറയ്ക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ച് തങ്ങളെ അപമാനിച്ചുവെന്നും യൂട്യൂബര്‍ പറഞ്ഞു.
Post Your Comments