GeneralLatest NewsMollywoodNEWSWOODs

തനിക്ക് മുലപ്പാല്‍ പോലും നിഷേധിച്ച അമ്മ: കവിയൂര്‍ പൊന്നമ്മയെക്കുറിച്ച് മകൾ ബിന്ദു, തന്നോട് മകൾക്ക് വെറുപ്പാണെന്ന് താരം

അന്ന് അഭിനയം വിടാന്‍ സാധിക്കുമായിരുന്നില്ല.

മലയാള സിനിമയിലെ അമ്മ മുഖമാണ് കവിയൂര്‍ പൊന്നമ്മ. സിനിമയിൽ തിളങ്ങിയെങ്കിലും വ്യക്തി ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടാൻ കവിയൂര്‍ പൊന്നമ്മയ്ക്ക് സാധിച്ചില്ല. തന്റെ മകള്‍ ബിന്ദു അമ്മയെ എപ്പോഴും വെറുപ്പോടെയാണ് കാണുന്നത്. തന്റെ ബാല്യം അമ്മയില്ലാതെ ആയിരുന്നുവെന്നും മുലപ്പാല്‍ പോലും തനിക്ക് നിഷേധിച്ചിരുന്നുവെന്നും മകള്‍ ബിന്ദു മുൻപ് പറഞ്ഞിട്ടുണ്ട്.

read also: നിനക്ക് കുഞ്ഞ് ഉണ്ടാവാന്‍ പോകുന്നില്ല, സുഹാനയെ കണ്ണീര് കുടിപ്പിച്ച്‌ ജീവിതം തകര്‍ത്തില്ലേ: മറുപടിയുമായി മഷൂറയുടെ ആരാധകർ

 മകള്‍ ഇത്തരം പരാമര്‍ശങ്ങള്‍ അമ്മയ്‌ക്കെതിരെ നടത്താനുള്ള കാരണം ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ പൊന്നമ്മ തുറന്നു പറഞ്ഞിരുന്നു. ‘കൂടെ ഉണ്ടായിരുന്നപ്പോള്‍ മകളെ ഒരുപാട് സ്‌നേഹിച്ചിരുന്നു. എന്നാല്‍ ഒരു നടി ആയതിനാല്‍ മകളുടെ കൂടെ അധിക സമയം തനിക്ക് ചെലവഴിക്കാന്‍ സാധിച്ചിരുന്നില്ല. കാരണം അന്ന് വീട്ടില്‍ ജോലിക്കു പോയതും മറ്റുള്ളവരുടെ അന്നത്തിന് വക കണ്ടെത്തുന്നതും താനായിരുന്നു. അപ്പോള്‍ മകളൊടൊപ്പം അധിക സമയം ചെലവഴിച്ചിട്ടില്ല.

അന്ന് അഭിനയം വിടാന്‍ സാധിക്കുമായിരുന്നില്ല. അവള്‍ക്കിപ്പോഴും ശാഠ്യമാണ്. എന്നോട് നല്ല ദേഷ്യവും ഉണ്ട്. അത് മാറില്ല. മുലപ്പാല്‍ എനിക്ക് എട്ടുമാസമേ കൊടുക്കാന്‍ സാധിച്ചുള്ളു. കാരണം അന്ന് ഞാന് ശിക്ഷ എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. ഒരു സീനെടുക്കുമ്പോള്‍ സംവിധായകന്‍ സത്യന്‍ മാഷിനോട് എന്തോ പറഞ്ഞു. പിന്നെ ഈ സീനെടുക്കാം എന്നു സത്യന്‍ മാഷ് എന്നോട് പറഞ്ഞു. സാരി നനഞ്ഞിരുന്നു. മകളെ താന്‍ സ്‌നേഹിച്ചിട്ടല്ല എന്ന് പറയുന്നത് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. എനിക്ക് അവളെ ഒരുപാട് സമയം നോക്കാനോ കേള്‍ക്കാനോ പറ്റിയിട്ടില്ല. അതിനര്‍ത്ഥം സ്‌നേഹമില്ല എന്നല്ല. മകള്‍ക്കിപ്പോഴും എന്നോട് വെറുപ്പാണെന്നും’- കവിയൂര്‍ പൊന്നമ്മ പറയുന്നു.

shortlink

Post Your Comments


Back to top button