മലയാളത്തിന്റെ പ്രിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡ് വന്‍ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് നേരെ വിമര്‍ശനം രൂക്ഷമായപ്പോള്‍ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ട് അല്‍ഫോണ്‍സ് എത്തിയിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടന് ഇന്ദ്രജിത്തിനോട് ക്ഷമാപണം നടത്തിക്കൊണ്ടുള്ള അല്‍ഫോണ്‍സിന്റെ കുറിപ്പാണ്.
മല്ലിക സുകുമാരന്‍, പൃഥ്വിരാജ് എന്നിവര്‍ അമ്മയും മകനുമായി പ്രത്യക്ഷപ്പെട്ട ഗോൾഡിൽ അച്ഛൻ സുകുമാരന്റെ ചിത്രവും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ദ്രജിത്തിനെ മറന്നുപോയി എന്നാണ് അല്‍ഫോണ്‍സ് പറഞ്ഞത്. ഒഴിവാക്കിയതിന് ഇന്ദ്രജിത്തിനോട് ക്ഷമ ചോദിച്ചുക്കുന്നുവെന്നും എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ടെന്നും അല്‍ഫോന്‍സ് വ്യക്തമാക്കി.
read also: നടന് കാലടി ജയന് അന്തരിച്ചു
അല്‍ഫോണ്‍സിന്റെ കുറിപ്പ്
നിഗൂഡത, ഗോള്‍ഡിലെ ആദ്യത്തെ രംഗം. ജോഷിയെയും അമ്മയെയും പോലെ എന്റെ സിനിമയില്‍ ജീവിച്ചതിന് നിങ്ങള്‍ രണ്ടുപേര്‍ക്കും നന്ദി. സുകുമാരന്‍ സാറിന് എന്റെ ഭാഗത്ത് നിന്ന് പ്രത്യേക നന്ദി. ഇന്ദ്രജിത്ത് ചേട്ടാ എന്നോടു ക്ഷമിക്കണം. ഞാന്‍ സുകുമാരന്‍ സാറിനെയും മല്ലിക മാഡത്തെയും രാജുവിനേം അഭിനയിപ്പിച്ചപ്പോള്‍ ചേട്ടനെ മറന്നു പോയി. ആരും ഓര്‍മിപ്പിച്ചില്ല. പക്ഷേ സിനിമയൊക്കെ ചെയ്തു കഴിയാറായപ്പോള്‍ എനിക്കെന്തോ മിസ് ചെയ്തതായി തോന്നി, ആ മിസ്സിങ് ചേട്ടന് തന്നെ ആയിരുന്നു. ഇനി എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ട് ഇന്ദ്രജിത്ത് ചേട്ടാ. ഗോള്‍ഡിന്റെ ബിജിഎമ്മുകളും ജിംഗിള്‍സും ഗാനങ്ങളും ഓരോന്നായി പുറത്തിറക്കാന്‍ പോവുകയാണ്. ഒരുറപ്പ് തരാം ഒന്നും ഓര്‍ഡറില്‍ ആയിരിക്കില്ല.
Post Your Comments