തനിക്കിഷ്ടം തോന്നിയ നടിയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന് ഉണ്ണി മുകുന്ദന്. കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ സംസാരിക്കവെ ആണ് നടി അനുഷ്ക ഷെട്ടിയെ തനിക്ക് ഇഷ്ടമാണെന്ന് ഉണ്ണി തുറന്നു പറഞ്ഞത്. ബാഗ്മതി എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എല്ലാവരെയും ഒരു പോലെ കാണുന്ന വ്യക്തിയാണ് അനുഷ്കയെന്ന് ഉണ്ണി മുകുന്ദന് അന്ന് പറഞ്ഞു.
താരത്തിന്റെ വാക്കുകൾ :
‘വളരെ ഹംബിളാണ് അവര്‍. ബാഗ്മതി എനിക്ക് ആദ്യം ഒരു കൊമേഴ്ഷ്യല്‍ സിനിമയായിരുന്നു. പിന്നീട് അനുഷ്ക ബാഹുബലിയൊക്കെ കഴിഞ്ഞ് ടോപ്പില്‍ നില്ക്കുന്ന സമയം. ആ ഒരു പ്രഷര്‍ തോന്നിയിരുന്നു. പക്ഷെ അവരെ കണ്ട ഞാന്‍ വീണു പോയി. കുറച്ച് പ്രായം കൂടുതലാണ്, പക്ഷെ പ്രായം ഒരു വിഷയമല്ല, പക്ഷെ പുള്ളിക്കാരി വലിയൊരു സ്ഥാനത്താണ് ആ നിലയില്‍ നില്ക്കുന്ന സ്റ്റാറായിരുന്നെങ്കില്‍ ഞാനവരെ പ്രൊപ്പോസ് ചെയ്തേനെ.
ഞാനൊരു സ്ത്രീയാണെങ്കില്‍ അനുഷ്കയെ പോലെയാവണമെന്ന് പറഞ്ഞതിന് കാരണമുണ്ട്. പൊതുവെ ഒരാള്‍ക്ക് മര്യാദ കിട്ടുക അവരുടെ സ്ഥാനം വെച്ചാണ്. ടോപ്പിലുള്ള ആളാണെങ്കില്‍ അയാളോട് പെരുമാറ്റം വേറെ രീതിയിലായിരിക്കും. പക്ഷെ ഇവര്ക്കങ്ങനെയല്ല. സ്പോട്ട് ബോയ് തൊട്ട് ഡയറക്ടർ വരെ ഇവര്‍ക്ക് ഒരു പോലെയാണ്. എന്റെ സ്റ്റാഫ് തന്നെ എന്നോട് പറഞ്ഞു ചേട്ടാ അവരെത്ര സിംപിളായാണ് പെരുമാറുന്നതെന്ന്. പത്ത് മാസമാണ് ആ സിനിമ ഷൂട്ട് ചെയ്തത്. പത്ത് മാസമൊന്നും ഒരാള്‍ക്ക് അഭിനയിക്കാന്‍ പറ്റില്ലെന്നും നടന് പറഞ്ഞു.
നമ്മള്‍ക്ക് അത് പോലെയാവാന്‍ തോന്നും. അനുഷ്ക ഷെട്ടി എന്ന സ്റ്റാറില്‍ നിന്നും വ്യത്യസ്തയാണ് അവര്‍ ഒരു വ്യക്തിയെന്ന നിലയില്‍. സിനിമയിലഭിനയിക്കാത്ത ഒരു പെണ്‍കുട്ടി എങ്ങനെയാണ് ജീവിക്കുക അത് പോലെയാണ്. പലര്‍ക്കും സിനിമയിലുള്ള സ്റ്റാര്‍ഡം ജീവിതത്തിലും വന്ന് പോവും. അറിയാതെ വന്ന് പോവുന്നതാണ്. തെറ്റൊന്നുമല്ല’.
Post Your Comments