തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രം വീരസിംഹ റെഡ്ഡി ഫെബ്രുവരി 23, വൈകുന്നേരം 6 മണി മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രശസ്തനായ ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ചിത്രം സംക്രാന്തി റിലീസായി ബോക്സോഫീസിൽ വൻ മുന്നേറ്റമാണ് നടത്തിയത്. ശ്രുതി ഹാസൻ, ഹണി റോസ്, വരലക്ഷ്മി ശരത്കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എസ് എസ് തമൻ ആണ്.
വീര സിംഹ റെഡ്ഡിയുടെ യാത്രയാണ് ആദ്യ പകുതി. ഒരു നാടും അവിടുത്തെ നാട്ടുകാരും ദൈവത്തെ പോലെ വാഴ്ത്തുകയും അവിടുത്തെ ജനങ്ങളുടെ മുഴുവൻ പ്രശ്നങ്ങളും തൻ്റെ പ്രശ്നങ്ങളായാണ് കാണുന്നത്. മാസ്സ് പെർഫോമൻസുമായി നിറഞ്ഞാടുകയാണ് ബാലകൃഷ്ണ ഈ ചിത്രത്തിലൂടെ.
പ്രേക്ഷകർക്ക് ജീവിതാനുഭവത്തേക്കാൾ വലിയ അനുഭവം നൽകുന്ന ഒരു മാസ് സിനിമയുടെ എല്ലാ ചേരുവകളും നിറഞ്ഞ വീരസിംഹ റെഡ്ഡിയിൽ ബാലകൃഷ്ണ അച്ഛന്റെയും മകന്റെയും ഇരട്ട വേഷത്തിൽ എത്തുന്നു. വീരസിംഹ റെഡ്ഡി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.
Post Your Comments