GeneralLatest NewsNEWS

ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്: ‘പള്ളിമണി’ പോസ്റ്റര്‍ കീറിയതിനെതിരെ ശ്വേത മേനോൻ

തന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണെന്ന് നടി ശ്വേത മേനോന്‍. ‘പള്ളിമണി’ സിനിമയുടെ പോസ്റ്റര്‍ കീറിയതിന് എതിരെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷന് സമീപം പതിപ്പിച്ചിരുന്ന പോസ്റ്റര്‍ ആണ് കീറിയ നിലയില്‍ കണ്ടത്. കീറിയ പോസ്റ്ററിന്റെ ചിത്രങ്ങള്‍ ശ്വേത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

ഒരു സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം ആണെന്ന് ശ്വേത പറഞ്ഞു. ‘അടുത്തിടെ, തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂര്‍വവുമായ നിലപാട് എതിര്‍പ്പിന് കാരണമായേക്കാമെന്ന് ഞാന്‍ മനസിലാക്കുന്നുണ്ട്. എങ്കിലും എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിര്‍മ്മാതാവിന്റെയും സ്വപ്നസാക്ഷാത്കാരമാണ് ഈ ചിത്രം. എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാര്‍ഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വച്ചു കൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിന് പകരം, ഈ തരംതാണ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാന്‍ ഞാന്‍ തയ്യാറാണ്’.

നടി നിത്യ ദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്ന ചിത്രമാണ് പള്ളിമണി. ചിത്രത്തില്‍ ഒരു കന്യാസ്ത്രീയുടെ കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. ഫെബ്രുവരി 17ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button