മോഹന്‍ലാലിനോട് ഒരു സബ്ജക്ട് പറയാന്‍ എത്തുന്ന റൂട്ട് പലര്‍ക്കും അറിയില്ലെന്നു സംവിധായകൻ ടിഎസ് സജിയുടെ വെളിപ്പെടുത്തല്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ടിഎസ് സജിയുടെ തുറന്നു പറച്ചിൽ.
read also: പാപ്പുവിന്റെ നാക്ക് കണ്ടോ ? അമൃത പങ്കുവച്ച സന്തോഷ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
സജിയുടെ വാക്കുകൾ ഇങ്ങനെ
‘മോഹന്‍ലാലിനോട് ഒരു സബ്ജക്ട് പറയാന്‍ എത്തുന്ന റൂട്ട് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ പടത്തില്‍ അസിസ്റ്റന്റ് ഡയറക്ടറോ, അസോസിയേറ്റ് ഡയറക്ടറോ ആയിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹവുമായി കമ്യൂണിക്കേഷന്‍ അവസരമുണ്ട്. പുറത്തുള്ള പലരുടെയും കയ്യില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉള്ള സബ്ജക്ട് ഏറെയുണ്ട്. എന്നാല്‍ അദ്ദേഹത്തില്‍ എത്തിച്ചേരാനുള്ള റൂട്ട് അറിഞ്ഞുകൂടാ.
അതിനായി അദ്ദേഹമുള്ള സെറ്റില്‍ ചെല്ലുകയും ആന്റണി പെരുമ്പാവൂരിനെ കാണുകയും അദ്ദേഹത്തോട് അഭിപ്രായം ചോദിച്ച് മോഹന്‍ലാലില്‍ എത്താനുള്ള റൂട്ട് ക്ലിയര്‍ ചെയ്യണം. ചിലപ്പോള്‍ ആന്റണി പെരുമ്പാവൂരിന് സബ്ജക്ട് ഇഷ്ടപ്പെട്ട് ലാലേട്ടന് കേള്‍ക്കട്ടെ എന്ന് പറഞ്ഞേക്കാം.
പക്ഷെ നമുക്കൊരിക്കലും ലാലേട്ടന് പുതുമുഖങ്ങള്‍ക്ക് ഡേറ്റ് കൊടുക്കുന്നില്ലെന്ന് പറയാന്‍ പറ്റില്ല. ഞാന്‍ സ്ക്രിപ്റ്റ് എഴുതിയ പടത്തില്‍ അസിസ്റ്റന്റ് ആയിരുന്നു ജിബി മാള. ലാലേട്ടന്റെ കൂടെ കുറേ പടങ്ങളില്‍ അസിസ്റ്റന്റ് ഡയരക്ടറായി വര്‍ക്ക് ചെയ്തതാണ് ജിബി. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വളരെ യാദൃശ്ചികമായി അദ്ദേഹം സബ്ജക്ടുണ്ടെന്ന് പറയുന്നു. അത് കേട്ട് ലാലേട്ടന് കുറച്ച് മാറ്റങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് ഇട്ടിമാണി എന്ന പടമുണ്ടായത്. പഴയ മോഹന്‍ലാല്‍ കഥാപാത്രങ്ങളില്‍ ഇന്‍സ്പെയര്‍ ചെയ്യുന്ന സിനിമകള്‍ സ്വഭാവികമാണ്. മോഹന്‍ലാലിന്റെ ആരാധകരുടെ പള്‍സ് അറിഞ്ഞ് സിനിമകള്‍ ചെയ്യുന്നവര്‍ ഇന്ന് കുറവാണ്’- ടിജി സജി പറഞ്ഞു.
Post Your Comments