നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനിക്കെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി. മൈസൂര്‍ പൊലീസ് ആണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തിരിക്കുന്നത്. മൈസൂരില്‍ താമസിക്കുന്നതിനിടെ ആദില്‍ വിവാഹ വാഗ്ദാനം നല്കി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
അഞ്ച് മാസം ഒരുമിച്ച് താമസിച്ചതിന് ശേഷം വിവാഹം കഴിക്കണമെന്ന ആദിലിനോട് ആവശ്യപ്പെട്ടുവെങ്കിലും നിരസിച്ചുവെന്നും, പരാതി നല്കിയാല് തന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ആദില്‍ ഭീഷണി മുഴക്കിയതായും യുവതി പരാതിയില്‍ പറയുന്നു.
രാഖി സാവന്ത് നല്കിയ വഞ്ചന കേസില്‍ ആദില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് എതിരെയാണ് രാഖി ആദിലിന് എതിരെ പരാതി നല്‍കിയത്. ആദിലിനെ ഓഷിവാര പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ വിവാഹബന്ധത്തെ കുറിച്ച് പറഞ്ഞ് നടുറോഡില്‍ പൊട്ടിക്കരയുന്ന രാഖിയുടെ വീഡിയോ വൈറലായിരുന്നു.
Post Your Comments