കാന്താര സിനിമയുടെ സംവിധായകന് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കിറിക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം നടത്തിയ നടിയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലൊക്കെ നാഷണല്‍ ക്രഷ് എന്ന് വിളിക്കപ്പെടുന്ന രശ്മികയുടെ കരിയര്‍ ആരംഭിക്കുന്നത് കന്നഡ സിനിമയില്‍ നിന്നാണ്. പുഷ്പ എന്ന സിനിമയുടെ ഗംഭീര വിജയത്തോടെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളായ രശ്മിക തെലുങ്കും തമിഴും കന്നഡവും എല്ലാം കടന്ന് ഇപ്പോള്‍ ബോളിവുഡിലും സജീവമായി മാറുകയാണ്. തുടക്ക കാലത്ത് താന്‍ വലിയ രീതിയില്‍ അവഗണകള്‍ നേരിട്ടിട്ടുണ്ട് എന്ന് പറയുകയാണ് താരം ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിൽ.
രശ്മികയുടെ വാക്കുകൾ :
‘ഞാന്‍ വളര്‍ന്നത് ഹോസ്റ്റലില്‍ നിന്നാണ്. കൂടുതലും ഹോസ്റ്റലില്‍ തന്നെ ആയിരുന്നു. എന്റെ മാതാപിതാക്കള്‍ അവരുടെ ബിസിനസും മറ്റുമായി തിരക്കിലായിരുന്നു. ഞാന്‍ പണ്ട് സിനിമകള്‍ കാണുക പോലുമില്ലായിരുന്നു. ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ കുറച്ച് സമയം വാര്‍ത്തയും സ്പോര്‍ട്സും കാണാന്‍ സമയം തരുമായിരുന്നു. എനിക്ക് പാട്ടും ഡാന്‍സുമൊക്കെ ഒക്കെ ഇഷ്ടമായിരുന്നു. പക്ഷെ അതൊന്നും പഠിക്കാന്‍ തീരെ ഇഷ്ടമില്ലായിരുന്നു. ഞാന്‍ എപ്പോഴും ഒരു ബാക്ക് ബെഞ്ചര്‍ ആയിരുന്നു. പഠനത്തിന് വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. പഠനം കഴിഞ്ഞ് പോയിട്ട് അച്ഛനെ ബിസിനസില്‍ സഹായിക്കാമെന്നാണ് കരുതിയിരുന്നത്.
പക്ഷെ താരങ്ങളുടെ ജീവിതം എന്നെ എപ്പോഴും അസൂയപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്ത് മനോഹരമായ ജീവിതമാണ് അവര്‍ നയിക്കുന്നതെന്ന് പണ്ട് ഞാന്‍ കരുതിയിരുന്നു. വലുതായപ്പോള്‍ കുറേ ഓഡീഷനുകളില്‍ ഞാന്‍ പങ്കെടുത്തു. സീരിയലുകള്‍ക്ക്, സിനിമകള്‍ക്ക് തുടങ്ങി എല്ലാ ഒഡിഷനുകള്‍ക്കും ഞാന്‍ പോകുമായിരുന്നു.
ഒരുപാട് തവണ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിജക്ട് ചെയ്യുന്നത് ഉള്‍കൊള്ളാന്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. 25 ഓളം ഒഡിഷനുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. നിങ്ങളുടേത് ഒരു നടിയുടെ മുഖമല്ലെന്ന് പലരും എന്നോട് പറഞ്ഞു. വീട്ടില്‍ വന്ന് അതിന്റെ പേരില്‍ ഞാന്‍ കുറേ കരഞ്ഞിട്ടുണ്ട്. അതിനൊക്കെ ശേഷമാണ് എനിക്കൊരു അവസരം ലഭിക്കുന്നത്’.
Post Your Comments