GeneralLatest NewsNEWS

പ്രണയങ്ങളെല്ലാം വലിയ പരാജയമായിരുന്നു, കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല: വിന്‍സി

2019ല്‍ പുറത്തിറങ്ങിയ ‘വികൃതി’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ നടിയാണ് വിന്‍സി. ‘കനകം കാമിനി കലഹം’, ‘ഭീമന്റെ വഴി’, ‘ജന ഗണ മന’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്ത വിൻസിയുടെ ഏറ്റവും പുതിയ ചിത്രമാണ് രേഖ. രേഖയുടെ പ്രമോഷന്‍ സമയത്ത് വിന്‍സി പ്രണയ സങ്കല്‍പ്പത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

താരത്തിന്റെ വാക്കുകൾ :

‘എന്റെ പ്രണയങ്ങളെല്ലാം വലിയ പരാജയമായിരുന്നു. ഇഷ്ടം തോന്നിയാല്‍ ഞാന്‍ അപ്പോള്‍ തന്നെ പോയി പറയും. കൂടുതല്‍ ചിന്തിക്കാനൊന്നും നില്‍ക്കില്ല. എടുത്തു ചാട്ടം കൂടുതലാണ്. സിനിമകളും, പാട്ടും, കൂട്ടുകാരുടെ പ്രണയവുമൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഈ ചിന്താഗതിയ്ക്ക് നല്ല മാറ്റമുണ്ട്.

എനിക്ക് ഇപ്പോള്‍ 27 വയസ്സുണ്ട്. പക്ഷെ കല്യാണം കഴിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ആ തിരുമാനത്തെ വീട്ടുകാരും അംഗീകരിച്ചു. ഒരു പക്ഷെ ഞാന്‍ സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ 25 വയസാകുമ്പോളേക്കും വിവാഹം കഴിയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button