മലയാളത്തിന്റെ പ്രിയതാരം ഷംന കാസിം അമ്മയാകാന്‍ ഒരുങ്ങുകയാണ്. ആഘോഷപൂര്‍വം നടിയുടെ ബേബി ഷവറും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഡെലിവറിക്കായി ദുബായിലേക്ക് കഴിഞ്ഞ ദിവസം ഷംന പോയി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് പ്രണയത്തെക്കുറിച്ച് പങ്കുവച്ച വാക്കുകളണ്.
‘എന്റെ ഇക്ക ആദ്യമായി ഗിഫ്റ്റ് ചെയ്തതാണ്. അന്ന് ഞങ്ങള്‍ തമ്മില്‍ പ്രണയമൊന്നുമില്ല. മര്‍ഹബയുടെ ഷോയ്ക്ക് പോയപ്പോള്‍ ഹുക്ക എവിടെ നിന്നാണ് കിട്ടുകയെന്നറിയില്ലായിരുന്നു. ഞാനിക്കയെ വിളിച്ച് ഒരു ദിവസം ചോദിച്ചു എനിക്ക് ഹുക്ക എന്ന സാധനം വേണം, വീടിന് റിനൊവേഷന്‍ നടക്കുകയാണ്. വീട്ടില്‍ വെക്കാനാണ്, അതിവിടെ എവിടെയാണ് കിട്ടുകയെന്ന് ചോദിച്ചു. ഓഫീസിനടുത്ത് ഒരു കടയുണ്ടെന്ന് ഇക്ക പറഞ്ഞു. ഞാനും എന്റെ സിസ്റ്ററുടെ മോളും പുള്ളിക്കാരന്റെ കൂടെ പോയി. അങ്ങനെയാണ് ഇക്കയോട് ആദ്യമായി സംസാരിച്ച് ഫസ്റ്റ് ക്രഷ് തുടങ്ങിയത്. അതിനാല്‍ ആ ഹുക്കയ്ക്ക് ഭയങ്കര സ്പെഷ്യാലിറ്റിയാണ്,’ – ഷംന പറഞ്ഞു.
Post Your Comments