Uncategorized

തന്നെ വേണ്ടെന്ന് പറഞ്ഞതൊന്നും ബാധിച്ചിട്ടില്ല, ആരുടെയും നിഴലില്‍ അല്ല താൻ വന്നിട്ടുള്ളത്: ഉർവശി

ഉര്‍വശിയെ വേണ്ട, ഉര്‍വശി അഭിനയിക്കേണ്ട എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും, അവരുടെ ആരുടെയും നിഴലില്‍ അല്ല താൻ വന്നിട്ടുള്ളതെന്നും നടി ഉർവശി. താനൊരിക്കലും ഒരു നടന്റെ നായിക ആയിരുന്നില്ലെന്നും സംവിധായകന്റെ മാത്രം നായികയായിട്ടാണ് താന്‍ അഭിനയിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

താരത്തിന്റെ വാക്കുകൾ :

‘എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു നടന്റെയും നായികയായിരുന്നില്ല. ഞാന്‍ സംവിധായകരുടെ ഹീറോയിന്‍ ആയിരുന്നു. എനിക്ക് എന്നെ മാത്രം നോക്കിയാല്‍ മതി. ഏതെങ്കിലും വ്യക്തി പിന്നില്‍ നിന്നും വേണ്ടെന്ന് പറഞ്ഞാല്‍ അത് ഞാന്‍ ശ്രദ്ധിക്കുകയേ ചെയ്യാറില്ല. എന്റെ സഹകരണം കൊണ്ട് ആ സിനിമ വിജയിക്കണമെന്നേ ഞാന്‍ ചിന്തിച്ചിട്ടുള്ളു. അതല്ലാതെ ആ പടം കൊണ്ട് എനിക്ക് മാത്രം ഗുണം ഉണ്ടാവണമെന്ന് ചിന്തിച്ച് ഞാനൊരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല.

അങ്ങനെയുള്ള ഒരു നടിയെ ആയിരുന്നില്ല ഞാന്‍. ആ സിനിമയില്‍ എന്റെ ഹീറോ ആരാണെന്ന് ഞാന്‍ ചോദിക്കാറേയില്ല. എന്നെക്കാളും നല്ല റോള്‍ ഈ സിനിമയില്‍ വേറെ ആരെങ്കിലും ചെയ്യുന്നുണ്ടോന്ന് ചോദിക്കാറില്ല. ഡ്യൂയറ്റ് ഉണ്ടോന്നും ചോദിച്ചിട്ടില്ല. അങ്ങനെയുള്ള ഒന്നിനെ കുറിച്ചും ഞാന്‍ ചോദിക്കാറില്ല. എങ്കിലും അറിയാതെ കിട്ടിയിട്ടുള്ള റോളുകളൊക്കെ നല്ലതായിരുന്നു.

പിന്നെ എന്റെ പേരില്‍ ചില ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഉര്‍വശിയെ വേണ്ടെന്നും ഉര്‍വശി അഭിനയിക്കേണ്ട, എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം അവരുടെ ആരുടെയും നിഴലില്‍ അല്ല ഞാന്‍ വന്നിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments


Back to top button