GeneralLatest NewsNEWS

ബ്രിട്ടീഷ് സംവിധായകൻ ഹ്യൂ ഹഡ്‌സൺ അന്തരിച്ചു

ഓസ്കാർ അവാർഡ് നേടിയ ബ്രിട്ടീഷ് സംവിധായകൻ ഹ്യൂ ഹഡ്‌സൺ (86 ) അന്തരിച്ചു. വാർധക്യ സഹചമായ അസുഖങ്ങളേത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെയായിരുന്നു അന്ത്യം. മരണവിവരം കുടുംബമാണ് മാധ്യമങ്ങളെ അറിയിച്ചത്. 1936 ആഗസ്റ്റിൽ ലണ്ടനിൽ ആയിരുന്നു ജനനം.

രണ്ട് ബ്രിട്ടീഷ് അത്ലെറ്റുകളുടെ കഥ പറഞ്ഞ് 1981 ൽ പുറത്തിറങ്ങിയ ‘ചാരിയറ്റ്സ് ഓഫ് ഫയർ’ വലിയ വിജയമായിരുന്നു. മികച്ച ചിത്രം ഉൾപ്പെടെ നാല് ഓസ്കറുകൾ ചാരിയറ്റ്സ് ഓഫ് ഫയർ നേടി. 1924 ഒളിമ്പിക്സിലെ രണ്ട് ബ്രിട്ടീഷ് അത്ലറ്റുകളുടെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ദൈവമഹത്വത്തിനായി ഓടുന്ന ഭക്തനായ സ്കോട്ടിഷ് ക്രിസ്ത്യാനി എറിക് ലിഡൽ, ജൂതവിരുദ്ധ മുൻവിധികളെ മറികടക്കാൻ ഓടുന്ന ഇംഗ്ലീഷ് ജൂതനായ ഹരോൾഡ് എബ്രഹാംസ് എന്നിവരുടെ കഥയാണ് ചിത്രം.

കഴിഞ്ഞ വർഷം അന്തരിച്ച ഗ്രീക്ക് സംഗീത സംവിധായകൻ വാൻഗെലിസ് ആയിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. ‘ഗ്രേസ്റ്റോക്ക്: ദി ലെജൻഡ് ഓഫ് ടാർസാൻ’, ‘ലോഡ് ഓഫ് ദി ഏപ്സ്’ ഉൾപ്പെടെയുള്ള മറ്റ് ചിത്രങ്ങൾക്ക് പുറമെ പരസ്യങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button