
ഭര്‍ത്താവ് ആദില്‍ ഖാന് ദുരാനി തന്റെ നഗ്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് വിറ്റെന്ന ആരോപണവുമായി നടി രാഖി സാവന്ത്.റെ പരാതിയിൽ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് കേസെടുത്തിട്ടുണ്ടെന്ന് നടി പറഞ്ഞു. ട്രക്ക് കയറ്റി കൊന്നു കളയുമെന്ന് ആദില്‍ ഭീഷണിപ്പെടുത്തിയതായും രാഖി സാവന്ത് ആരോപിച്ചു.
read also: കാന്‍സര്‍ ബാധിച്ച കുട്ടി ആരാധകനെ സന്ദർശിച്ച് രാം ചരണ്‍, കൈയടിച്ച് സോഷ്യല്‍ മീഡിയ
തന്നെ വഞ്ചിച്ച് തന്റെ ജീവിതവും പണവും ആദിൽ അപഹരിച്ചുവെന്നും നീതി തേടിയാണ് കോടതിയില്‍ എത്തിയതെന്നും അയാള്‍ക്ക് ഒരിക്കലും കോടതി ജാമ്യം നല്‍കരുതെന്നും രാഖി പറഞ്ഞു. ഒഷിവാര പൊലീസ് സ്റ്റേഷനില്‍ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചെന്നും തന്റെ പണവും ആഭരണങ്ങളും മോഷ്ടിച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കി എന്നും ചൂണ്ടികാണിച്ച് രാഖി സാവന്ത് നല്കിയ പരാതിയില്‍ ഫെബ്രുവരി ഏഴിനാണ് ആദിലെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Post Your Comments