കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് നടൻ സ്ഫടികം ജോർജ്. സിനിമയ്ക്കപ്പുറം ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന നടനാണ് സുരേഷ് ഗോപി. നടന്റെ നല്ല മനസ്സിനെ പറ്റി നിരവധി പേർ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ സ്ഫടികം ജോർജ് സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മൈൽസ്റ്റോൺ മേക്കേർസിനോട് സംസാരിക്കവെയാണ് തനിക്ക് വയ്യാതെ കിടന്ന സമയത്തുള്ള സുരേഷ് ഗോപിയുടെ കരുതലിനെ കുറിച്ച് സ്ഫടികം ജോർജ് മനസ് തുറന്നത്.
താരത്തിന്റെ വാക്കുകൾ :
‘കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. സഹായ മനസ്ക്തയുള്ളയാളാണ്
രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആഗ്രഹം’.
Post Your Comments