രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയില്‍ ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് താരം. ‘കരണിനൊപ്പം നന്നായി സമയം ചെലവഴിച്ചു’ എന്ന അടിക്കുറിപ്പോടെ ഒരു പ്രൈവറ്റ് ജെറ്റില്‍ നിന്നുളള ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയാണോ അതോ സൗഹൃദ സംഗമമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഇരുവരുടേയും കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണം തേടുകയാണ് ആരാധകരിപ്പോൾ. എന്തോ കാര്യമായി അണിയറില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് ആരാധകരുടെ കമന്റുകള്‍. കോഫി വിത്ത് കരണിലെ അതിഥിയായി പോവുന്നുണ്ടോ? കരണിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ? വെറും സന്ദര്‍ശനം മാത്രമാണോ ഏതെങ്കിലും പ്രൊജക്ടിന്റെ ഭാഗമായാണോ സന്ദര്‍ശനം? എന്നൊക്കെയാണ് ആരാധകരുടെ അന്വേഷണം. അതേസമയം, ഈ കക്ഷിയെ ഒന്നു സൂക്ഷിക്കണം, മൂപ്പര്‍ക്ക് തലവച്ചുകൊടുക്കല്ലേ ലാലേട്ടാ എന്നിങ്ങനെയുള്ള അഭ്യര്‍ത്ഥനകളും ചിത്രത്തിനു താഴെ കാണാം.
അതേസമയം, സുപ്രിയ ഷെയര്‍ ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുകയാണ്. കരണിനൊപ്പം നില്ക്കുന്ന പൃഥ്വിരാജിനെയും സുപ്രിയയേയും ചിത്രത്തില്‍ കാണാം. ഇരുചിത്രങ്ങളും ശ്രദ്ധ നേടുമ്പോൾ ‘എന്തോ വരാനിരിക്കുന്നു’ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.
Post Your Comments