
ഒരു താരത്തെക്കാൾ ഉപരി തന്നിലെ നടിയെ വളർത്തിയെടുക്കാനാണ് തനിക് ആഗ്രഹമെന്നും, പ്രേക്ഷകർ തന്നെ ഇപ്പോൾ ഒരു താരനടിയായി കാണാൻ തുടങ്ങിയെന്നും നടി കൃതി സനോൻ. ഒരു ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിലാണ് തന്നിലെ നടിയെ വളർത്തിയെടുക്കുന്നതിന് വേണ്ടിയുള്ള സിനിമകൾ ആയിരിക്കും ഇനി ചെയ്യുക എന്നും നടി പറഞ്ഞു.
നടിയുടെ വാക്കുകൾ :
‘ഇപ്പോൾ ആളുകൾ എന്നെ ഒരു താരനടിയായി കാണാൻ തുടങ്ങി. എന്നിലെ ഒരു താരത്തേക്കാൾ എന്നിലെ നടിയെ വളർത്തിയെടുക്കാനാണ് എനിക്ക് ആഗ്രഹിക്കുന്നു. എന്നിലെ അഭിനേതാവിനെ ഉണർത്തുന്ന പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നതിനാണ് എന്റെ മുൻഗണന. എന്റെ കഴിവിന്റെ 50 ശതമാനം പോലും ഞാൻ ഉപയോഗിച്ചിട്ടില്ല. തുടർന്ന് എന്നെ മുന്നോട്ട് കൊണ്ടുപോകാൻ ഒരു നല്ല സംവിധായകനെയാണ് എനിക്ക് വേണ്ടത്. അത്തരത്തിലുള്ള അവസരം ലഭിച്ചാൽ ഇനിയും ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാൻ കഴിയും.
സഞ്ജയ് ലീല ബൻസാലിയുടെ ഒപ്പം ഒരു ചിത്രം ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ നായികാ എന്ന ടാഗ് ഞാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയും കഥകളുടെ ആഴവും എനിക്ക് വളരെ ഇഷ്ട്ടമാണ്. സഞ്ജയ് ലീല ബൻസാലിയോട് ഒപ്പം പ്രവർത്തിക്കുക എന്നത് ഏതൊരു നടിയുടെയും സ്വപനമാണ്.’
കൃതി സനോൻ ഇപ്പോൾ കാർത്തിക് ആര്യനൊപ്പം അഭിനയിച്ച ‘ഷെസാദ’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. കൂടാതെ പ്രഭാസ്, സൈഫ് അലി ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ആദിപുരുഷ്’ എന്ന ബ്രഹ്മാണ്ഡ ചിത്രവും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ടൈഗർ ഷ്രോഫിനൊപ്പം അഭിനയിക്കുന്ന ‘ഗണപത് പാർട്ട് വൺ’ എന്ന ചിത്രത്തിലും കൃതി ആണ് നായിക.
Post Your Comments