GeneralLatest NewsNEWS

മേക്കോവര്‍ ആയിട്ട് ചെയ്തതല്ല, സിനിമയിൽ നിന്നും കുറച്ചുകാലം മാറി നിൽക്കുന്നതിന്റെ ഭാഗമെന്ന് പ്രയാഗ മാർട്ടിൻ

വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ സമയമേ ആയിട്ടുള്ളൂവെങ്കിലും മലയാള സിനിമയിലെ നായിക നിരയിൽ മുൻപന്തിയിൽ ഉള്ള നടിയാണ് പ്രയാ​ഗ മാർട്ടിൻ. ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച പ്രയാ​ഗയുടെ മേക്കോവർ ലുക്കായിരുന്നു സമൂ​ഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധനേടിയിരുന്നത്. തിരിച്ചറിയാന്‍ പോലും വിഷമമായ ഒരു മേയ്ക്കോവറിലായിരുന്നു നടി മുടി കളർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മേക്കോവറിന് പിന്നിലെ രസകരമായി സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാ​ഗ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിനിടയിൽ. മേക്കോവർ എന്ന നിലയിൽ ചെയ്തതല്ല ഇതെന്നും സിനിമയിൽ നിന്നും കുറച്ചുകാലം മാറി നിൽക്കുന്നതിന്റെ ഭാഗമാണിതെന്നും പ്രയാ​ഗ പറഞ്ഞു.

നടിയുടെ വാക്കുകൾ :

‘സത്യം പറഞ്ഞാൽ സിസിഎല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവർ. മേക്കോവര്‍ ആയിട്ടേ ചെയ്തതല്ല. യഥാർത്ഥത്തിൽ ഇതല്ല ഞാൻ ഉദ്ദേശിച്ച കളർ. അബദ്ധത്തിൽ ഇങ്ങനെ ആയിപ്പോയതാ. അല്ലാതെ മനഃപൂർവ്വം ലുക്ക് മാറ്റിയത് അല്ല. പിന്നെ മറ്റൊരു കാര്യം, ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. എനിക്ക് തോന്നി, ഞാൻ ബ്രേക്ക് എടുക്കുന്നു, അത്രമാത്രം. മാത്രമല്ല ഒരു സിനിമയിലും നിലവിൽ കമ്മിറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോ’.

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പ്രയാഗ ഇതിനകം നിരവധി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് പ്രയാഗയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. 2020ൽ റിലീസ് ചെയ്ത ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന സിനിമയാണ് പ്രയാ​ഗയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

 

 

shortlink

Related Articles

Post Your Comments


Back to top button