GeneralLatest NewsNEWSTV Shows

വേറെ പെണ്ണിന്റെ പുറകെ പോയി, കയ്യിൽ നിന്നും ചെലവാക്കിയത് ലക്ഷങ്ങൾ: ആ പൈസ തിരികെ തരണമെന്ന് കാമുകനോട് പറഞ്ഞ് ഡിംപല്‍

ഞാന്‍ കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കിയ കാശാണ്

ബിഗ് ബോസ് താരം ഡിംപൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. വിവാഹം കഴിക്കും എന്ന് വരെ കരുതിയ ഒരു ബന്ധം തകർന്നതിനെകുറിച്ച് തുറന്നു പറയുന്ന ഡിംപലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഡിംപല്‍ തന്റെ നഷ്ടപ്രണയത്തെക്കുറിച്ച് പങ്കുവച്ചത്.

read also: ‘നിന്റെ അരി മുട്ടാന്‍ പോകുന്നതേയുള്ളു, നിന്റെ പല്ല് അടിച്ച്‌ കൊഴിക്കുന്ന ഒരു ദിവസം വരും: യുട്യൂബറെ തെറി വിളിച്ച്‌ ദയ!

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘രണ്ട് വ്യക്തികള്‍ കാരണം ഞാന്‍ എന്റെ മാതാപിതാക്കളോട് കള്ളത്തരം പറഞ്ഞിട്ടുണ്ട്. അവരെ വേദനിപ്പിച്ചു. അതിലെനിക്ക് കുറ്റബോധമുണ്ട്. ആദ്യത്തേത് വീട്ടില്‍ പറഞ്ഞപ്പോള്‍ പപ്പ പറഞ്ഞത് നമുക്ക് സംസാരിക്കാം എന്നായിരുന്നു. ഞാന്‍ ചത്തുകളയുമെന്നാണ് മമ്മി പറഞ്ഞത്. നന്നായി മമ്മി അങ്ങനെ പറഞ്ഞത്. ഒരു രീതിയിലും ഫിറ്റായിരുന്നില്ല അയാള്‍. നന്നായി സംസാരിച്ചിരുന്നു എന്നോട്. അയാള്‍ക്ക് മൂന്ന് സഹോദരിമാരാണ്. അതിനാല്‍ എനിക്കും റെസ്‌പെക്‌ട് കിട്ടുമെന്ന് കരുതിയത്.

ഒന്നര വര്‍ഷം നീണ്ടു നിന്ന പ്രണയമാണ്. ഞാന്‍ തന്നെ കൊന്നതാണ്. ഇതിനിടെ 200 പ്രാവശ്യം എന്നോട് ബ്രേക്കപ്പ് എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ കരഞ്ഞ് കാല് പിടിക്കും. പക്ഷേ ഒരു തവണ ഞാന്‍ ശരി പോടാ എന്ന് പറഞ്ഞു. തമാശയാണെന്നായിരുന്നു അവന്‍ കരുതിയത്. ഞാന്‍ ബ്രേക്കപ്പ് പറയുമെന്ന് അയാൾ കരുതിയില്ല.

രണ്ടാമത്ത കാമുകനോട് ഏത് ദിവസം നീ മറ്റൊരു പെണ്ണിനെ കണ്ണുയര്‍ത്തി നോക്കുന്നുവോ അന്ന് നിന്നെ ഞാന്‍ ഗെറ്റ് ഔട്ട് അടിക്കുമെന്ന് പറഞ്ഞിരുന്നു. പൊതുവെ വ്യക്തിജീവിതം സ്വകാര്യമായി വയ്‌ക്കുന്നയാളാണ് ഞാന്‍. പക്ഷെ അവനെ ഞാന്‍ എന്റെ ഭാവിവരനെന്ന് പറഞ്ഞ് എല്ലാവരേയും പരിചയപ്പെടുത്തി. വീട്ടുകാരെ പരിചയപ്പെടുത്തി. ഒരുഘട്ടത്തില്‍ എനിക്ക് എന്തോ പ്രശ്‌നമാണെന്ന് എന്റെ സഹോദരിമാര്‍ വരെ കരുതിയിരുന്നു. കുഴപ്പം എന്നിലല്ല എന്ന് എന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും മനസിലാക്കാൻ സമയമെടുത്തു.

ഇപ്പോള്‍ കല്യാണം കഴിക്കും എന്ന സാഹചര്യത്തിലായിരുന്നു ആ ബന്ധം. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയില്‍ നിന്നും അവനും കൂടെയുള്ളതൊക്കെ വാങ്ങുമായിരുന്നു. എന്നാൽ, അവൻ വേറെ പെണ്ണിന്റെ പുറകെ പോയി. അവരുടെ തെറ്റുകള്‍ എന്റെ തലയിലാക്കി മറ്റുള്ളവരുടെ മുന്നില്‍ ക്യാരക്ടര്‍ലെസ് ആക്കി. പോകാന്‍ നേരം ഞാന്‍ ചോദിച്ചു, മോനെ ഈ മൂന്ന് വര്‍ഷത്തിനിടെ നിനക്ക് വേണ്ടി എത്ര രൂപ ഞാന്‍ ചിലവാക്കിയിട്ടുണ്ടെന്ന്. മൂന്ന് ലക്ഷം കാണുമെന്ന് അവന്‍ പറഞ്ഞു. അപ്പോള്‍ എന്റെ ടോണ്‍ മാറി. ആ പൈസ ഇങ്ങെത്തിയിരിക്കണം, ഞാന്‍ കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കിയ കാശാണ്. അവന്റെ വീട്ടുകാര്‍ക്കും അറിയാം എന്റെ പൈസയാണെന്ന്. അവന്‍ വീട്ടില്‍ പോകുമ്പോള്‍ അച്ഛനും അമ്മയ്ക്കും ഡ്രസ് വാങ്ങാനുള്ള കാശ് വരെ കൊടുക്കുന്നത് ഞാനായിരുന്നു’- താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button