ഡബ്ല്യുസിസിയെയും നടി ആക്രമിക്കപ്പെട്ട കേസിനെയും കുറിച്ച് നടന്‍ ഇന്ദ്രന്‍സ് നടത്തിയ പ്രതികരണങ്ങള്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേര്‍ അതിജീവിതയെ പിന്തുണച്ചേനെ എന്ന ഇന്ദ്രന്‍സിന്റെ വാക്കുകളാണ് വിവാദമായത്. കേസില്‍ ദിലിപ് കുറ്റക്കാരനെന്ന് കരുതുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ദ്രൻസിനെ വിമര്‍ശിച്ചുകൊണ്ട് വലിയൊരു വിഭാഗം ആളുകള്‍ രംഗത്ത് വന്നതോടെ തന്റെ പ്രസ്താവനകളില്‍ വിശദീകരണവുമായി എത്തുകയും ഖേദ പ്രകടനം നടത്തുകയും ചെയ്തു.
എന്നാല്‍, ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ‘മകളെ പോലെ എന്ന് പറയുന്നവര്‍, അവരെ ചെന്ന് കാണാനോ, അവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കാനോ ഇതൊന്നും ചോദിക്കാതെ ഒരാള്‍ എങ്ങനെയാണ് മകളെ പോലെയെന്ന് പറയുന്നത്. മകളെ പോലെയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്. എതിരെ നില്‍ക്കുന്ന വ്യക്തിക്ക്, ഇയാളാണ് കുറ്റാരോപിതനായി നില്‍ക്കുന്നതെങ്കില്‍ അതിന്റെ വിധി വരട്ടെ, വിധി വരുന്നത് വരെ നമ്മള്‍ അതിനെ കുറിച്ച് സംസാരിക്കാതിരിക്കുക, എന്നുള്ള സാമാന്യ മര്യാദ, ബോധം ഇവര്‍ക്ക് എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നാണ് ആലോചിക്കുന്നത്’- ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി പറഞ്ഞു.
‘ഇവരൊക്കെ ഇവരുടെ നിലനില്‍പിന് വേണ്ടിയാണോ, ഇങ്ങനെ പക്ഷം പിടിച്ച് സംസാരിക്കുക, കൂടാതെ ഇവരൊക്കെ ഇതിനെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് സംസാരിക്കുന്നത്. ഇന്ദ്രന്‍സിനെ പോലെയുള്ള ഒരാള്‍, ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. ഇങ്ങനെ ആലോചിക്കാതെ ഒരു ഉത്തരം പറയുമെന്ന്’- ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
Post Your Comments