നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന ശ്രീനിവാസൻ മലയാള സിനിമയിലെ പകരക്കാരില്ലാത്ത വ്യക്തിത്വമാണ്. എല്ലാ തുറന്ന് സംസാരിക്കുന്ന പ്രകൃതകാരനാണ് ശ്രീനിവാസൻ. കൈരളി ടിവിയുമായുള്ള അഭിമുഖത്തില്‍ നടന് ശ്രീനിവാസന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു പ്രമുഖ നടന് കുറച്ച് പണമുണ്ടാക്കുന്നതിനായി മാത്രം ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ ചെയ്തതും അയാളുടെ ഒരു സിനിമയില്‍ തനിക്ക് അവസരം ലഭിച്ചത് നിഷേധിച്ചതിനെക്കുറിച്ചുമാണ് ശ്രീനിവാസന് പങ്കുവെച്ചത്
നടന്റെ വാക്കുകള്‍ :
‘സിനിമകള്‍ സാമ്പത്തിക വിജയം നേടുമ്പോള്‍ ചില നിര്‍മ്മാതാക്കള്‍ ഈ നടന്റെ ചുറ്റുമിങ്ങനെ കറങ്ങാന്‍ തുടങ്ങും. അവര്‍ക്ക് വേണ്ടത് ഈ നടന്റെ ഡേറ്റാണ്. കാരണം സാമ്പത്തിക വിജയം നേടി കഴിയുമ്പോള്‍ സംവിധായകന് പ്രസക്തിയില്ലാതാവുകയും നടന് താരമാവുകയും ചെയ്യും. അപ്പോള്‍ അതിനനുസരിച്ച് നടന് തന്റെ പ്രതിഫല തുകയില്‍ മാറ്റം വരുത്തും. പിന്നീട് കൂടുതല്‍ കൂടുതല്‍ കിട്ടണം എന്ന് ആഗ്രഹിക്കും. സിനിമ ഓടുന്നതൊക്കെ നടന്റെ കഴിവ് കൊണ്ടാണെന്ന് അയാള്‍ക്ക് സ്വയം തോന്നും. അങ്ങനെ അയാള്‍ ഒരു പ്ലാന്‍ ഇട്ടിട്ട് അതിന് വേണ്ടി കുറെ പണം സംഘടിപ്പിക്കാനായി അതിന് വേണ്ടി മാത്രമായി ചില സിനിമകള്‍ ചെയ്തേക്കാം എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കുന്ന കാലമാണ്. ഒരു അഞ്ച് സിനിമയെങ്കിലും അയാള്‍ അങ്ങനെ പ്ലാന്‍ ചെയ്തിട്ടുണ്ട്.
അങ്ങനെ ഒരു സിനിമയുമായി ബന്ധപ്പെട്ട് അതിന്റെ നിര്‍മ്മാതാവ് അതിലൊരു വേഷം ചെയ്യണം എന്ന് പറഞ്ഞ് എന്നെ സമീപിച്ചു. നിര്‍മ്മാതാവും സംവിധായകനും കൂടി കലക്കന്‍ സിനിമയാകും എന്നെല്ലാം എന്നോട് പറഞ്ഞു. അങ്ങനെ ആ തിരക്കഥ എനിക്ക് തന്നു. ഞാന്‍ വായിച്ചു. വായിച്ചപ്പോള്‍ തന്നെ ഇതൊരു ചതി പ്രയോഗമാണെന്ന് എനിക്ക് തോന്നി. കാരണം ആ നടന് ഇത് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ശരിയായ നടപടിയല്ലെന്ന് എനിക്ക് തോന്നി. അയാൾക്ക് പണം ആവശ്യമായത് കൊണ്ടാകാം.
ഞാന്‍ ഇത് അഭിനയിക്കുന്നോ ഇല്ലയോ എന്നത് പ്രശ്നമല്ല. നിങ്ങളിത് ചെയ്യണോ എന്ന് ആലോചിക്കൂ എന്ന് പറഞ്ഞു. അതിനു ശേഷം അദ്ദേഹം തിരക്കഥാകൃത്തുമായി എന്റടുക്കല്‍ വന്നു. അത് എത്രത്തോളം നല്ലതാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് ഈ റോള്‍ ചെയ്യാന്‍ ഒരു ന്യായം വേണം. പൈസക്ക് വേണ്ടി ചെയ്യില്ല എന്ന്. അങ്ങനെ അവര്‍ പോയി.
അത് കഴിഞ്ഞപ്പോള്‍ തന്നെ ആ നടന് എന്നെ വിളിച്ചു. ശ്രീനിയുടെ സിനിമയോടുള്ള സമീപനം കുറച്ച് ആദര്ശപരമാകുന്നുണ്ടോ എനിക്ക് സംശയമുണ്ട്. അത്രയൊന്നും വേണ്ട. ജീവിതത്തില്‍ പണമൊക്കെ ആവശ്യമാണ്. നീ ആ റോള്‍ ചെയ്ത് പണം വാങ്ങി പുട്ടടിക്കടായെന്ന് നടന് എന്നോട് പറഞ്ഞു. ആ പുട്ട് നിങ്ങള്‍ അടിച്ചോളൂ, എനിക്ക് സൗകര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ആ സിനിമ ഇറങ്ങി പരാജയപ്പെട്ടു.
Post Your Comments