GeneralLatest NewsNEWS

ലോകത്തിലെ ഏറ്റവും നല്ല ഭർത്താവാണ് ഗോപിസുന്ദറെന്ന് അമൃത, മുമ്പ് പല സ്ത്രീകൾക്കും അങ്ങനെയായിരുന്നെന്ന് സോഷ്യൽ മീഡിയ

ബാലയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയശേഷം വർഷങ്ങളോളം സിം​ഗിൾ ലൈഫ് നയിക്കുകയായിരുന്ന അമൃതയും ​ഗോപി സുന്ദറും കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന കാര്യം പരസ്യപ്പെടുത്തിയത്. ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് ടു​ഗെതർ ലൈഫ് അവസാനിപ്പിച്ചാണ്​ ​ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്. ​ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം തന്റെ സം​ഗീത കുറച്ച് കൂടി മെച്ചപ്പെട്ടുവെന്നാണ് അമൃത പറഞ്ഞിട്ടുള്ളത്. സം​ഗീത കുടുംബത്തിലേക്ക് ചെന്ന അനുഭൂതിയാണെന്നും അമൃത പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിത അമൃത പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ​ഗോപി സുന്ദറിനേയും കെട്ടിപുണർന്ന് ദുബായി കടലിൽ ബോട്ട് സവാരി നടത്തുന്ന ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല ഭർത്താവിന്… ഞാൻ നിന്നെ സ്നേഹിക്കുന്നു… എന്നാണ് ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്. ഇതോടെ അമൃത-​ഗോപി സുന്ദർ പ്രണയത്തെ പരിഹസിച്ചുള്ള കമന്റുകൾ ഫോട്ടോയ്ക്ക് ഒഴുകിയെത്തി. നിനക്ക് മുമ്പ് മറ്റ് പല സ്ത്രീകൾക്കും അദ്ദേഹം നല്ല ഭർത്താവായിരുന്നുവെന്നാണ് ചിലർ കമന്റ് ചെയ്ത്. പരിഹാസ കമന്റുകൾ ഏറിയതോടെ അമൃത കമന്റ് ബോക്സ് ഓഫാക്കി വെച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button