തൊണ്ണൂറുകളില്‍ ഹിന്ദിയിലും, തെലുങ്കിലും, തമിഴിലും മലയാളത്തിലുമടക്കം മികച്ച സിനിമകള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരസുന്ദരിയാണ് ഭാനുപ്രിയ. സൗന്ദര്യം കൊണ്ട് മാത്രമല്ല, അഭിനയവും നൃത്തവും കൊണ്ടും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമായിരുന്നു ഭാനുപ്രിയ. രാജശില്പി, അഴകിയ രാവണന്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഹൈവേ, കുലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഭാനുപ്രിയ സിനിമാ ലോകത്തു നിന്നും വളരെക്കാലമായി വിട്ടുനില്‍ക്കുകയാണ്. താന്‍ ഓര്‍മക്കുറവ് നേരിടുന്നതായി ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഭാനുപ്രിയ വെളിപ്പെടുത്തി.
ഭാനുപ്രിയയുടെ വാക്കുകൾ :
‘എനിക്ക് കുറച്ചു നാളുകളായി സുഖമില്ല. ഓര്‍മ്മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങള്‍ ഞാന്‍ മറന്നു. പിന്നീട് നൃത്തത്തോടുള്ള താല്പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ല. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനില്‍ വെച്ച് ഡയലോഗുകള്‍ മറന്നു. ഓര്‍ത്തിരിക്കേണ്ട പലതും ഞാന്‍ മറക്കുകയാണ്’.
പിരിമുറുക്കമോ വിഷാദമോ എന്നെ അലട്ടുന്നില്ല. മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞിരുന്നു എന്ന വാര്‍ത്ത തെറ്റായിരുന്നു. അദ്ദേഹം ഹൈദരാബാദിലും ഞാന്‍ ചെന്നൈയിലും ആയിരുന്നു താമസം. വിവാഹമോചനം നേടി എന്ന വാര്‍ത്തയില്‍ സത്യമില്ല. അവസരം കിട്ടുമ്പോൾ അഭിനയിച്ചു. ഒരുപാട് യാത്ര ചെയ്തു. മകള്‍ അഭിനയക്ക് 20 വയസ്സാണ്, ഏകമകളാണ്. ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ് അവള്. നാച്ചുറല്‍ സയന്‍സ് ആണ് വിഷയം. അവധി കിട്ടുമ്പോൾ അവള് വരാറുണ്ട്’.
Post Your Comments