
ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ കലയിലൂടെ ആദരാഞ്ജലി അര്‍പ്പിച്ച് ഒരു ആരാധകന്. പ്രശസ്ത സാന്റ് ആര്‍ട്ടിസ്റ്റ് സുദര്ശന് പട്നായക് ആണ് മണലില്‍ ഇഷ്ടഗായികയുടെ ചിത്രം വരച്ച് ആദരാഞ്ജലി അര്‍പ്പിച്ചത്.
ആറടിയോളം വലിപ്പമുള്ള രൂപത്തില്‍ മേരി ആവാസ് ഹി പെഹചാന് ഹേ എന്ന് എഴുതിയ ലതാ മങ്കേഷ്കറിന്റെ മണല്‍ രൂപം ഒഡീഷയിലെ പുരി ബീച്ചിലാണ് പട്നായക് നിര്‍മ്മിച്ചത്. ഒരു ഗ്രാമഫോണിനുള്ളില്‍ ലതാ മങ്കേഷ്കറിന്റെ മുഖം ആലേപനം ചെയ്താണ് മണല്‍ രൂപത്തിന്റെ നിര്‍മ്മാണം.
ആരാധകന് സുദര്ശന് പട്നായകിന്റെ പ്രിയ ഗാനത്തിന്റെ വരിയാണ് മണല്‍ രൂപത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. അതിനൊപ്പം ട്രിബ്യൂട്ട് റ്റു ഭാരത് രത്ന ലതാജി എന്നുകൂടി ചേര്‍ത്തിട്ടുണ്ട്.
Post Your Comments