GeneralLatest NewsNEWS

സിനിമയില്‍ ലിപ്‌ലോക്ക് ഉണ്ടെന്ന തരത്തില്‍ പോസ്റ്റർ ഇറക്കി, ശരിക്കും ഷോക്ക് ആയിപ്പോയി: ഹണി റോസ്

ഒരു സിനിമയില്‍ മാത്രമേ താൻ ലിപ് ലോക്ക് ചെയ്തിട്ടുള്ളുവെങ്കിലും അത് വിവാദമായി മാറിയെന്ന് നടി ഹണി റോസ്. വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ മുരളി ഗോപിയുടെ കൂടെ ലിപ്‌ലോക് രംഗത്തില്‍ അഭിനയിച്ചതിനെ പറ്റി ഇന്ത്യഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്. താന്‍ അങ്ങനെയൊരു രംഗം ആകെ ഒരു സിനിമയിലെ ചെയ്തിട്ടുള്ളുവെന്നും എന്നാല്‍ അതിനെ മാര്‍ക്കറ്റ് ചെയ്തതാണ് വിവാദമായി മാറിയതെന്നും താരം പറഞ്ഞു.

താരത്തിന്റെ വാക്കുകൾ :

ഞാൻ ‘ലിപ്‌ലോക്ക് സീന്‍’ ആ ഒരു ഒറ്റ സിനിമയില്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ആ സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ സിനിമയില്‍ അങ്ങനെ ഒരു രംഗം ഉണ്ടായിരുന്നില്ല. ആ രംഗം എടുക്കുന്നതിന്റെ തലേ ദിവസമാണ് സംവിധായകന്‍ എന്നെ മാറ്റി നിര്‍ത്തി അതിനെ കുറിച്ച്‌ പറഞ്ഞത്. അത്രയധികം ഇന്റന്‍സുള്ള കഥാപാത്രമാണ് ഞാൻ ചെയ്യുന്നതെന്ന് പറഞ്ഞ സംവിധായകന്‍ ആ ഒരു രംഗത്ത് അവരുടെ പ്രണയം കാണിക്കാന്‍ അതിലും മികച്ച രംഗമില്ല എന്നും പറഞ്ഞിരുന്നു. ഇതില്‍ കണ്‍വിന്‍സിങ് ആയിട്ടാണ് ഞാൻ അത് ചെയ്തത്. ശരിക്കും പറഞ്ഞാല്‍ ആ സന്ദര്‍ഭത്തിന് ലവ് മേക്കിങ് എന്നേ ഉദ്ദേശിച്ചിരുന്നുള്ളു. എന്നാല്‍ പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗത്ത് നിന്നാണ് ഇങ്ങനൊരു പ്രവൃത്തി വന്നത്.

അതായത് ഈ സിനിമയില്‍ ലിപ്‌ലോക്കും ഉണ്ടെന്ന തരത്തില്‍ പോസ്റ്ററിലൊക്കെ അച്ചടിച്ച്‌ സിനിമയെ പ്രാമോട്ട് ചെയ്യാന്‍ അവര്‍ ശ്രമിച്ചു. അത് കണ്ട ഞാന്‍ ശരിക്കും ഷോക്ക് ആയിപ്പോയി. ഞാന്‍ മനസിലാക്കിയ സിനിമയോ അല്ലെങ്കില്‍ എനിക്ക് പറഞ്ഞ് തന്ന സിനിമയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. അത് എനിക്ക് വിഷമമുണ്ടാക്കി.

shortlink

Related Articles

Post Your Comments


Back to top button